Wednesday, December 12, 2018

ലണ്ടന്‍ നഗരത്തില്‍ ഭീതി പരത്തി വീണ്ടും കാര്‍ ആക്രമണം; ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരിക്ക്

Updated on 08-10-2017 at 9:02 am

 

ലണ്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് അക്രമി കാര്‍ ഓടിച്ചുകയറ്റി. ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന് മുന്നിലാണ് സംഭവം. അക്രമത്തില്‍ നിരവധി വഴിയാത്രക്കാര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്ത് കിങ്സ്റ്റണിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവം തീവ്രവാദി ആക്രമണമാണോ എന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രാദേശിക സമയം വൈകിട്ട് 6.50 ഓടെയാണ് ആക്രമണം ഉണ്ടായത്.

വിദേശികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ മ്യൂസിയത്തില്‍ എത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. വാഹനം ഇടിക്കുന്നത് കണ്ട ഉടനെ സ്ഥലത്തുണ്ടായിരുന്ന വനിതാ പൊലീസ് ആളുകളോട് മാറിപ്പോകാന്‍ നിര്‍ദ്ദേശം നല്‍കി. ഇതാണ് വലിയ ആപകടം ഒഴിവാക്കിയത്.

അക്രമിയുടെ ഉദ്ദേശം എന്തായിരുന്നു എന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സമാനമായ രീതിയില്‍ ഈ വര്‍ഷം നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്.

എ എം

 

comments


 

Other news in this section