Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

റെയില്‍വേ നടപ്പാലം തകര്‍ന്നുവീണ് മുംബൈ ഛത്രപതി ഷിവജി ടെര്‍മിനസില്‍ മൂന്നുപേര്‍ മരിച്ചു; 30ഓളം പേര്‍ക്ക് പരിക്ക്, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

Updated on 14-03-2019 at 5:06 pm

മുബൈ: മുംബൈ ഛത്രപതി ശിവജി മഹരാജ ടെര്‍മിനസിലെ റെയില്‍വേ നടപ്പാലം തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. അപൂര്‍വ പ്രഭു, (35) രാഞ്ചന (40) സഹീര്‍ സിറാജ് ഖാന്‍ (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുള്ള നടപ്പാലമാണ് തകര്‍ന്നുവീണത്.

അപകടത്തില്‍ 34 പേര്‍ക്ക് പേക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമക്കി. പത്തിലധികം പേര്‍ അവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

45സേനാംഗങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിച്ചതായി ദേശീയ ദുരന്ത നിവാരണം സേന വ്യക്തമാക്കി. ഛത്രപതി ഷിവജി റെയില്‍വേ ടെര്‍മിനസില്‍നിന്നും ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനേയും സൌത്ത് മുംബൈയെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നുവീണത്. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

ഡികെ

comments


 

Other news in this section