Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

റസ്റ്റോറന്റ് ഭക്ഷണം വൃത്തിഹീനമോ? കഴിഞ്ഞ വര്‍ഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ച പരാതികളില്‍ റിക്കോര്‍ഡ് വര്‍ധനവ്

Updated on 09-01-2019 at 7:30 am

ഡബ്ലിന്‍: ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് 2018 ല്‍ അയര്‍ലണ്ടില്‍ 109 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നടപടി ഉണ്ടാകുന്ന ഭക്ഷ്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 58 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ജനുവരി 1-നും ഡിസംബര്‍ 31-നും ഇടയില്‍ 95 ഭക്ഷ്യകേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് നല്‍കിയിരുന്നു. 9 കേന്ദ്രങ്ങള്‍ക്ക് നിരോധന ഉത്തരവും, 5 സ്ഥാപനങ്ങള്‍ക്ക് താത്കാലിക നിരോധനവും നല്‍കിയിട്ടുണ്ട്.

ഗൗരവപൂര്‍വ്വമല്ലാത്ത വീഴ്ചകള്‍ക്ക് താത്കാലിക നിരോധനവും, ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണ കൂട്ടുകള്‍ കണ്ടെത്തിയാല്‍ അത്തരം ഹോട്ടലുകള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവുമാണ് നല്‍കി വരുന്നത്. നിരോധനത്തിന്റെ പരിധിയില്‍ വരുന്നവക്ക് നിശ്ചിത കാലയളവിന് ശേഷം തുറന്നു പ്രവര്‍ത്തിച്ചു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയാല്‍ പൂര്‍ണമായി നിരോധനത്തില്‍ നിന്നും മുക്തമാവാന്‍ കഴിയും.

ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ വൃത്തിഹീനമാകുന്നത്, ഹോട്ടല്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമി ശുചിത്വമില്ലായ്മ, വെള്ളം ഇല്ലാതിരിക്കുക, ഭക്ഷണ കേന്ദ്രങ്ങള്‍ വൃത്തിയാക്കാതിരിക്കുക തുടങ്ങി പൊതുജന ആരോഗ്യത്തിനു ഹാനികരമായ സാഹചര്യം വിലയിരുത്തിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുക്കുന്നതെന്നു ഫുഡ് സേഫ്റ്റി അതോറിറ്റി ചീഫ് പമീല ബേണ്‍ വ്യക്തമാക്കി. ഒരു തവണ അടപ്പിക്കല്‍ ഭീഷണി നേരിട്ട ഹോട്ടലുകള്‍ വീണ്ടും ഇതേ കുറ്റത്തിന് പൂട്ടേണ്ടി വരുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. റെസ്റ്റോറന്റുകളില്‍ പാറ്റ, എലി, മറ്റു ചെറുപ്രാണികളും സ്ഥിര സാന്നിധ്യമായി മാറുകയാണ്. ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത റെസ്റ്റോറന്റുകളും അയര്‍ലണ്ടില്‍ ഉണ്ട്.

ആവശ്യത്തിന് വെള്ളമോ, ഉപയോഗത്തിന് വൃത്തിയുള്ള ടോയിലറ്റുകളും ഇല്ലാത്ത ഹോട്ടലുകളും അടച്ചു പൂട്ടിയവയില്‍ ഉള്‍പ്പെടുന്നു. ശുചീകരണമില്ലായ്മയും ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതുമായ ഹോട്ടലുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണങ്ങളില്‍ മായം ചേര്‍ക്കുന്ന ഹോട്ടലുകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട കേസുകളും റിപ്പോര്‍ട്ട് ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ്.

ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത രാസവസ്തുക്കള്‍ കണ്ടെത്തിയതിന് മാത്രം നൂറില്‍ പരം ഭക്ഷണശാലകള്‍ക്കാണ് ഈ വര്‍ഷം പൂട്ട് വീണിട്ടുള്ളത്. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ അനുസരിച്ച് ഹോട്ടലുകളില്‍ നടത്തുന്ന പരിശോധനകളില്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ ഉള്‍പ്പെടെ വന്‍ കുറ്റകൃത്യങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമുണ്ടാകൂന്ന മാരക രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഞെട്ടല്‍ ഉളവാക്കി. ഏതു തരത്തിലുള്ള പരാതികളും അധികം വൈകാതെ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്നു.

 

 

എ എം

comments


 

Other news in this section