Monday, June 17, 2019

റഷ്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുഡാനിഫ്രം നൈജീരിയയ്ക്ക് അവാര്‍ഡ്…

Updated on 05-06-2019 at 2:39 pm

റഷ്യയിലെ ഷെലിസ്നോഡസ്‌ക്കില്‍ നടന്ന ഈ വര്‍ഷത്തെ ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ മലയാള ചിത്രം സുഡാനിഫ്രം നൈജീരിയയ്ക്ക് അവാര്‍ഡ്. ഓഡിയന്‍സ് ചോയ്സ് അവാര്‍ഡാണ് ചിത്രം കരസ്ഥമാക്കിയത്. സിനിമയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് പുരസ്‌ക്കാരം ഏറ്റു വാങ്ങി.

സിനിമ മേഖലയിലെ പ്രതിഭാധനരെ കണ്ടു പിടിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി റഷ്യയിലെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്നാണ് ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തുന്നത്. മലപ്പുറത്തെ ഫുഡ്ബോള്‍ ആരാധകരുടെ കഥ പറഞ്ഞ സിനിമ മലയാളികള്‍ ഏറ്റെടുത്തിരുന്നു.

49 മത് കേരള സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പടെ 5 അവാര്‍ഡുകള്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയിരുന്നു. 23 മത് കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലും ഈ സിനിമ പുരസ്‌ക്കാരം നേടിയിരുന്നു.

comments


 

Other news in this section