Saturday, November 25, 2017

റദ്ദാക്കപ്പെട്ട ഡബ്ലിന്‍ ലുവാസ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കപെട്ടു

Updated on 18-10-2017 at 8:02 am

ഡബ്ലിന്‍: ഒഫീലിയ കൊടുങ്കാറ്റിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്ക്കപ്പെട്ട ഡബ്ലിന്‍ ലുവാസ് പൂര്‍ണമായും പുനഃസ്ഥാപിക്കപെട്ടു. ഗ്രീന്‍, റെഡ് ലൈനുകളില്‍ തടസങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് ലുവാസിന് സര്‍വീസ് നടത്താന്‍ കഴിയുമെന്ന് ഓപ്പറേറ്റിംഗ് കമ്പനിയായ ട്രാന്‍സ് ദേവ് അറിയിച്ചു. കൊടുങ്കാറ്റിന്റെ നിര്‍ദ്ദേശം ലഭിച്ചെങ്കിലും ആ ദിവസത്തെ അതിരാവിലെയുള്ള സര്‍വീസുകള്‍ നടത്തിയിരുന്നു. കാറ്റ് ശക്തമായതോടെ റെഡ്കൗ ഡിപോട്ടില്‍ സാങ്കേതിക തടസം നേരിട്ടതോടെ സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയായിരുന്നു.

രാജ്യത്തെ മറ്റ് പൊതു ഗതാഗത സേവനങ്ങള്‍ എല്ലാം തന്നെ സാധാരണ നിലയിലേക്ക് തിരിച്ച് എത്തി. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം ഇന്നലെയും സ്തംഭനാവസ്ഥയില്‍ തുടരുകയായിരുന്നു. ദേശീയ പാതയില്‍ തടസങ്ങള്‍ എല്ലാം നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചിരിക്കുകയാണ്.

 

ഡി കെ

 

comments


 

Other news in this section