യൂറോപ്പില്‍ പവിഴം റൈസ് ബ്രാന്‍ എണ്ണക്ക് പ്രിയമേറുന്നു ; സീറോ കൊളസ്‌ട്രോള്‍ ; ചര്‍മ്മ സംരക്ഷണത്തിനുത്തമം

ഡബ്ലിന്‍: അരിയിലെ തവിടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് തവിടെണ്ണ (Rice bran oil). ഇന്ത്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ തവിടെണ്ണയെ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നു.തവിടെണ്ണ വിറ്റാമിന്‍ E ല്‍ സമ്പന്നമായതിനാല്‍ ഇത് ഒരു antioxidant കൂടിയാണ്.കാന്‍സര്‍ രോഗ പ്രതിരോധനത്തിനും ശരീരത്തിലെ രോഗപ്രതിരോഗ ശക്തി വ്യാപനത്തിനും തവിടെണ്ണ സഹായകമാണ്. തവിടെണ്ണയില്‍ 37 ശതമാനം polyunsaturated fats (PUFA) , 45 ശതമാനം monounsaturated fats (MUFA) എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് ഏകദേശം 1:1 അനുപാതത്തിലാണ്. എന്നാല്‍ നാം സാധാരണയായി ഉപയോഗിക്കുന്ന പാചക എണ്ണകളില്‍ polyunsaturated fats കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ ആരോഗ്യകരമല്ലെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.സീറോ കൊളസ്‌ട്രോള്‍ അളവ് മെച്ചപ്പെടുത്തുന്നതിന് അരി തവിട് എണ്ണ ഏറ്റവും അനുയോജ്യമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, ലോകാരോഗ്യ സംഘടന (WHO) എന്നിവ ശുപാര്‍ശ ചെയ്യുന്നു. 238 ഡിഗ്രി വരെ തവിടെണ്ണ ചൂടാക്കാവുന്നതാണ്. തവിടെണ്ണ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പറ്റിപ്പിടിക്കാത്തതിനാല്‍ ശരീരത്തില്‍ കൂടുതല്‍ അളവില്‍ പ്രവേശിക്കുകയില്ല. കൊളസ്‌ട്രോള്‍ ലെവല്‍ കുറക്കുന്നതിനാല്‍ ഹ്രദ്രോഗബാധ ഒരു പരിധിവരെ തടയാനാകും. antioxidants കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ metabolic rate ഉയരുകയും ശരീരത്തിലെ ശരീരഭാരം നിലനിര്‍ത്തുന്നതിനും ഏറെ സഹായകമാണ്. ചര്‍മ്മം കൂടുതല്‍ മൃദുവും, മിനുസമുള്ളതുമായി നിലനിര്‍ത്തുന്നതിനും തവിടെണ്ണ സഹായകമാണ്.

ഇന്ത്യ പോലെ കൂടുതല്‍ അരി ഉത്പാദിപ്പിക്കുന്ന രാജ്യത്ത് തവിടെണ്ണ നിര്‍മ്മിക്കുവാന്‍ എളുപ്പമാണ്. ആഗോളതലത്തില്‍ 22.5 % അരിയാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്. 100 കിലോ നെല്ലില്‍ നിന്നും ശരാശരി 10 മുതല്‍ 12 കിലോ വരെ തവിട് ലഭ്യമാണ്. മാസത്തില്‍ 150 ല്‍ പരം കണ്ടെയ്‌നര്‍ അരി വിദേശ രാജ്യങ്ങളിലേക്ക് മാത്രം കയറ്റി അയക്കുന്ന പവിഴം പോലുള്ള കമ്പനികള്‍ക്ക് ലഭിക്കുന്ന തവിടില്‍ നിന്നും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള വിപണിക്ക് ആവശ്യമായ തവിടെണ്ണ നിര്‍മ്മിക്കാനാവുന്നതാണ്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പവിഴം തവിടെണ്ണക്ക് ഇപോള്‍ പ്രിയമേറി വരികയാണ്. അര ലിറ്റര്‍/ 1 ലിറ്റര്‍ കുപ്പികളില്‍ അയര്‍ലണ്ടിലെ എല്ലാ ഏഷ്യന്‍ കടകളിലും പവിഴം തവിടെണ്ണ ലഭ്യമാണ്. (മാര്‍ക്കറ്റിംഗ്)

Share this news

Leave a Reply

%d bloggers like this: