Sunday, November 18, 2018

യൂറോപ്പിന് പുറത്ത് നിന്നും അയര്‍ലണ്ടില്‍ എത്തുന്ന വിമാന യാത്രക്കാരുടെ വിവര ശേഖരണം അടുത്ത ആഴ്ച മുതല്‍.

Updated on 16-05-2018 at 1:16 pm

ഡബ്ലിന്‍: യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് നിന്നും അയര്‍ലണ്ടില്‍ എത്തുന്ന വിമാന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നിയമം അടുത്ത ആഴ്ചയോടെ നടപ്പാക്കും. ഐറിഷ് പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ യുണിറ്റിനായിരിക്കും ഈ ചുമതല. ആഗോളതലത്തില്‍ ഭീകരവാദത്തിന് തടയിടാന്‍ ഇ.യുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അംഗരാജ്യങ്ങള്‍ പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ യൂണിറ്റുകള്‍ക്ക് തുടക്കമിട്ടത്.

യാത്രക്കാരന്റെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നത് ക്രിമിനലുകളെ കണ്ടെത്താന്‍ സഹായകമാവുമെന്നാണ് കണക്കുകൂട്ടല്‍. ഇവരെ കണ്ടെത്തുന്നതോടെ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശനം തടയുകയാണ് ലക്ഷ്യം. ഭീകരവാദപ്രവര്‍ത്തങ്ങള്‍ക്ക് പുറമെ മനുഷ്യക്കടത്ത്, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഡികെ

comments


 

Other news in this section