Friday, January 18, 2019
Latest News
ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം    കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി, വിധിക്ക് താത്കാലിക സ്റ്റേ    ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്.    സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട; ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്.    കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു   

യൂറേഷ്യയും ജികെ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് ഒരുക്കുന്ന മഹാ സാംസ്‌കാരികമേള മാര്‍ച്ച് 23 ന് ഡബ്ലിനില്‍

Updated on 13-02-2018 at 2:23 pm

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജനപ്രിയ എത്ത്‌നിക് സൂപ്പര്‍ മാര്‍ക്കറ്റ് ‘യുറേഷ്യയും ജികെ എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി അയര്‍ലണ്ടില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞനും അഭിനേതാവുമായ ഹര്‍ഭജന്‍ മാന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് സാംസ്‌കാരിക മേളയുടെ മുഖ്യ ആകര്‍ഷണം. മാര്‍ച്ച് 23 വെള്ളിയാഴ്ച സയന്റോളജി കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി നടക്കുക.വൈകിട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന കലാമേള 11 മണിവരെ നീളും.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക നാനാത്വത്തിലെ ഏകത്വം വിളിച്ചോതുന്ന മഹോത്സവമായാണ് മാര്‍ച്ച് 23 ലെ ഹര്‍ഭജന്‍മാന്‍ ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് അവതരിപ്പിക്കപ്പെടുകയെന്ന് യൂറേഷ്യ സൂപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജറും മേളയുടെ സംഘാടകനുമായ ഗുര്‍ഷരണ്‍ സിങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.യുഗാദി,ഈസ്റ്റര്‍,ഗുഡിപര്‍വ,ദുര്‍ഗപൂജ തുടങ്ങി ഒട്ടേറെ സാംസ്‌കാരികോത്സവങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിന്റെയും,സഹകരണത്തിന്റെയും സന്ദേശം നല്‍കുന്ന മഹാവിരുന്നാണ് ഒരുക്കപ്പെടുന്നത്.

യുവാക്കള്‍, കുടുംബം, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദ്യകരമാവും പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു പൊതുകലാ പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പരിപാടിയ്ക്ക് വലിയ ജനപിന്തുണയാണുള്ളത്.

മേള കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. വിവിധങ്ങളായ ഇന്ത്യന്‍ സംസ്‌കാരങ്ങളും മതവിശ്വാസങ്ങളും ഉത്സവങ്ങളും എല്ലാം ഉള്‍ക്കൊണ്ടുള്ള നാനാത്വത്തിന്‍ ഏകത്വം എന്ന ആശയം അവതരിപ്പിക്കുന്ന ഒരു സംഗീത നൃത്തപരിപാടിയാണ് സാംസ്‌കാരിക മേളയുടെ മറ്റൊരാകര്‍ഷണം.

കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരങ്ങളും നൃത്തനൃത്ത്യങ്ങളും വേദിയില്‍ അരങ്ങേറും. ഷാംരോക് ബാംഗ്രയും ബോളിവുഡ് ഫ്യുഷനും ലൈവ് മേളയില്‍ വര്‍ണ്ണവിസമയം തീര്‍ക്കും.ഭരതനാട്യവും വേദിയില്‍ അരങ്ങേറും.ശബ്ദ ദൃശ്യാവിഷ്‌കാരങ്ങളുടെ അനുപമ സമന്വയമൊരുക്കി അയര്‍ലണ്ട് ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്തത്ര മനോഹര പ്രൗഢിയോടെയാവും ഈ സാംസ്‌കാരികോത്സവം ഒരുക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി.

കൂടാതെ നിരവധി ഇന്ത്യന്‍ പരമ്പരാഗത രുചികള്‍ അറിയാനുള്ള അവസരവും മേളയൊരുക്കുന്നുണ്ട്. വൈകീട്ട് ആറ് മണി മുതല്‍ 11 മണി വരെ നടക്കുന്ന പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുക്കാനെത്തും.

 

comments


 

Other news in this section