Tuesday, July 16, 2019

യു.കെ യില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗിനു ചെലവേറും; അയര്‍ലന്‍ഡിന് മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം

Updated on 11-07-2019 at 3:00 pm

ഡബ്ലിന്‍ : ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്പ്യന്‍ യുണിയനുമായുള്ള കരാര്‍ നടപ്പായില്ലെങ്കില്‍ യു കെ യില്‍ നിന്നുള്ള ഓണ്‍ലൈന്‍ പാര്‍ച്ചയ്‌സ് ചെലവേറിയതായിരിക്കുമെന്ന് മുന്നറിയിപ്പ്. നോ ഡീല്‍ ബ്രെക്‌സിറ്റ് തുടരുകയാണെങ്കില്‍ യു.കെ യില്‍ നിന്നും ഷോപ്പിങ് നടത്തുന്നവര്‍ കരുതിയിരിക്കാന്‍ ഐറിഷ് വിദേശകാര്യ മന്ത്രി സിമോണ്‍ കൊവിനി അറിയിച്ചു. നോ ബ്രെക്‌സിറ്റ് തുടരുബോള്‍ യു.കെ യില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യത്തുനിന്നും പര്‍ച്ചേസ് നടത്തുന്നതിന് തുല്യമായിരിക്കും.

ഐറിഷ് ബോര്‍ഡര്‍ ഭാഗത്തുള്ളവരെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ആദ്യമായാണ് ഐറിഷ് സര്‍ക്കാര്‍ ഇത്തരമൊരു മുന്നറിയിപ് നല്‍കുന്നത്. ഐറിഷ് ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്നു. അയര്‍ലണ്ടിന്റെ അതിര്‍ത്തിമേഖലയില്‍ ഉള്ളവര്‍ക്ക് വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ഷോപ് ചെയ്യാന്‍ സൗകര്യപ്രദമാകുമെങ്കിലും ഇത് ചെലവേറിയതാകും.

comments


 

Other news in this section