Friday, July 20, 2018

യു.എസ് വൈമാനികര്‍ക്ക് മുന്നില്‍ പറക്കും തളിക പ്രത്യക്ഷപ്പെട്ടെന്ന് അവകാശവാദം

Updated on 13-03-2018 at 4:10 pm

 

വാഷിങ്ടണ്‍: യു എസ് നാവികസേനയിലെ വൈമാനികര്‍ക്കു മുന്നില്‍ കാണപ്പെട്ട അജ്ഞാതവസ്തു പറക്കും തളികയാണെന്ന് അവകാശവാദം. ടു ദ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് (ടി ടി എസ് എ) വസ്തു പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

2015ല്‍ വൈമാനികര്‍ക്കു മുന്നില്‍ യു എഫ് ഒ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ആണിതെന്ന് നേവിടൈംസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ വകുപ്പിന്റെ ഡീക്ലാസിഫൈഡ് വിഭാഗത്തില്‍ പെട്ടതാണ് വീഡിയോ. വെള്ളിയാഴ്ചയാണ് വീഡിയോ ടി ടി എസ് എ പുറത്തുവിട്ടിരിക്കുന്നത്.

യു എസ് വൈമാനികര്‍ക്കു മുന്നില്‍ യു എഫ് ഒകള്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള ഡീക്ലാസിഫൈഡ് വീഡിയോകള്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടി ടി എസ് എയും വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ടി ടി എസ് എ പുറത്തുവിട്ട വീഡിയോയെ കുറിച്ച് പ്രതികരിക്കാന്‍ യു എസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.

ഡികെ

 

comments


 

Other news in this section