Wednesday, November 14, 2018

യു.എസ്-വടക്കന്‍ കൊറിയന്‍ ചര്‍ച്ചകള്‍ താളം തെറ്റുന്നു

Updated on 16-05-2018 at 4:06 pm

വാഷിംഗ്ടണ്‍: കിം-ട്രെമ്പ് ചര്‍ച്ചകള്‍ക് മുന്നോടിയായി വിവാദം ആളിക്കത്തുന്നു. വടക്കന്‍കൊറിയ പൂര്‍ണ്ണ നിരായുധീകരണം തയ്യാറായെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തത് നോര്‍ത്ത് കൊറിയന്‍ നേതാവ് കിംജോംഗ് ഉന്നിനെ ചൊടിപ്പിച്ചു. ഇത്തരമൊരു ധാരണ ഈ ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ ഇല്ലെന്ന് കൊറിയന്‍ മാധ്യമങ്ങളും, ഭരണകൂടവും വ്യക്തമാക്കി.

ലോകം ഉറ്റു നോക്കുന്ന ട്രെമ്പ്- ഉന്‍ ചര്‍ച്ചകള്‍ ജൂണ്‍ 12 ന് നടക്കാനിരിക്കുകയാണ്. എന്നാല്‍ വ്യാജ വാര്‍ത്ത മെനയുന്ന യു.എസ് മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങാന്‍ കൊറിയ തയ്യാറായേക്കുമെന്നും സൂചനയുണ്ട്. വടക്കന്‍ കൊറിയയുടെ പരമാധികാരത്തെ യു.എസ് ഇടപെടുന്നതിനെതിരെ അസ്വസ്ഥതകള്‍ ഉയരുന്നുണ്ട്.

തെക്കന്‍ കൊറിയയുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള യു.എസ് ന്റെ നയപരമായ രീതികളോട് വടക്കന്‍ കൊറിയ നീരസം പ്രകടിപ്പിച്ചിരുന്നു. തെക്ക്-വടക്കന്‍ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കൊറിയന്‍ മേഖലയില്‍ ആണവ നിരായുധീകരണം നടത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതിന് യു.എസ് ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്ന് നിലപാടിലാണ് വടക്കന്‍ കൊറിയ.

ഡികെ

comments


 

Other news in this section