Friday, May 24, 2019

യുണൈറ്റഡ് അയര്‍ലന്‍ഡിന് 70 ശതമാനം യുവ ഐറിഷുകാരുടെ പിന്തുണ; ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തില്‍ അയര്‍ലന്‍ഡുകളുടെ ലയനം പ്രവചിച്ച് സര്‍വേ ഫലങ്ങള്‍.

Updated on 17-04-2019 at 8:40 am

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നയപരിപാടികള്‍ വൈകുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡുകളുടെ ലയനത്തിന് ജനപിന്തുണ ഏറുന്നു. 10 ഐറിഷുകാരില്‍ 7 പേരും യുണൈറ്റഡ് അയര്‍ലണ്ടിനെ സ്വാഗതം ചെയ്യുന്നവരാണ്. അയര്‍ലണ്ടില്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ജനപിന്തുണ വര്‍ധിക്കുന്നതായി കണ്ടെത്തിയത്.

വടക്കന്‍ അയര്‍ലണ്ടിനോട് തൊട്ടടുത്ത് കിടക്കുന്ന ഐറിഷ് കൗണ്ടികളില്‍ ലോട്ടോ ലാന്‍ഡ് നടത്തിയ സര്‍വേ ഫലങ്ങളുടെ വെളിച്ചത്തില്‍ വടക്കന്‍ മേഖലകളില്‍ യുണൈറ്റഡ് അയര്‍ലണ്ടിനും താത്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം അടിക്കടി കൂടി വരികയാണെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്. യു.കെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യുണൈറ്റഡ് അയര്‍ലന്‍ഡിന് അനുകൂലമാണെന്ന് തെളിയിക്കുന്ന വിധത്തിലുള്ള ജനപിന്തുണയാണ് ലോട്ടോ ലാന്‍ഡ് സര്‍വേ തെളിയിക്കുന്നത്.

തെക്കന്‍ അയര്‍ലണ്ടില്‍ സിന്‍ ഫിന്‍ പാര്‍ട്ടി അയര്‍ലന്‍ഡുകളുടെ ലയനത്തിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബ്രെക്‌സിറ്റ് വന്നതോടെ ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരായ വടക്കന്‍ അയര്‍ലണ്ടുകാരുടെ എണ്ണവും രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. വടക്കന്‍ അയര്‍ലണ്ടില്‍ യുണൈറ്റഡ് അയര്‍ലന്‍ഡ് എന്ന ആശയത്തിന് പ്രചാരം കൂടി വന്നതോടെ ഈ വിഷയത്തില്‍ ഒരു ഹിതപരിശോധന സാധ്യത തള്ളിക്കളയാനാവില്ല.

ബ്രെക്‌സിറ്റിന്റെ തുടക്ക സമയത്ത് തെരേസക്ക് പിന്തുണ പ്രഖ്യാപിച്ച വടക്കിലെ ഡി.യു.പി അത് പിന്‍വലിച്ചതോടെ ഈ രാഷ്ട്രീയ പാര്‍ട്ടിക്കിടയില്‍ അയര്‍ലന്‍ഡ് ലയനവും ഒരു ചര്‍ച്ചാ വിഷയമാകുന്നുണ്ട്. തെക്കന്‍ അയര്‍ലണ്ടില്‍ ഭരണകക്ഷിയായ ഫിനഗേല്‍ അയര്‍ലന്‍ഡ് ലയനത്തില്‍ പ്രത്യേക നിലപാട് സ്വീകരിച്ചിട്ടില്ല. ബ്രെക്‌സിറ്റ് പിടിമുറുക്കിയതോടെ ഒറ്റപ്പെട്ട പ്രദേശമായി മാറിയ വടക്കന്‍ അയര്‍ലാന്‍ഡ്, അയര്‍ലന്‍ഡ് ലയനത്തിന് സമ്മതം മൂളാനാണ് സാധ്യത.

ഡികെ

comments


 

Other news in this section