Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

യാത്രാവേളയില്‍ വൈഫൈ വഴി യാത്രക്കാരന് മൊബൈലില്‍ വിനോദപരിപാടികള്‍ ആസ്വദിക്കാം; പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വെ…

Updated on 14-03-2019 at 2:03 pm

മുംബൈ: വൈഫൈ ഹോട്ട്സ്പോട്ട് വഴി യാത്രക്കാരന് മൊബൈല്‍ ഫോണില്‍ സിനിമ കാണാനുളള സൗകര്യം റെയില്‍വേ ഒരുക്കുന്നു. ഇതിന്റെ ആദ്യ പരീക്ഷണം മുംബൈയിലെ ലോക്കല്‍ തീവണ്ടികളില്‍ ആരംഭിക്കും. ജൂലായ് മാസത്തോടെ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കും.

മുംബൈയിലെ ഒട്ടുമിക്ക റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സംവിധാനമുണ്ട്. തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇതിലെ സിഗ്‌നലിന്റെ ശക്തി കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നു. പുതിയ സംവിധാനത്തില്‍ വിനോദപരിപാടികള്‍ തടസ്സമില്ലാതെ യാത്രക്കാരന് കാണാം.
ഇതിനായി നിര്‍മ്മിക്കുന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിന്റെ നിര്‍മ്മാണം നടന്നുവരുന്നു.

നാലുമാസത്തിനുളളില്‍ മധ്യറെയില്‍വേയുടെ എല്ലാ ലോക്കല്‍ തീവണ്ടികളിലും ഈ സംവിധാനമൊരുക്കും. നിലവില്‍ രാജധാനിപോലുളള തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് സീറ്റിന് മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍സിഡി സ്‌ക്രീനില്‍ സ്റ്റോര്‍ ചെയ്യുന്ന സിനിമകളും മറ്റും കാണാനുളള സൗകര്യമുണ്ട്.

ഡികെ

comments


 

Other news in this section