Friday, April 26, 2019

മോര്‍ഗേജ് അപ്പ്രൂവല്‍ കിട്ടിയ ശേഷം മോര്‍ഗേജ് പ്രൊട്ടക്ഷന്‍ എങ്ങനെ എടുക്കണം?

Updated on 10-10-2018 at 7:23 am

സഭാഷ്, മോര്‍ഗേജ് അപ്പ്രൂവല്‍ ആയി കഴിഞ്ഞു. വീട് വാങ്ങല്‍ മിക്കവാറും നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാന്‍ പോകുന്ന ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ആയിരിക്കും. ഏതൊരു ബാങ്കില്‍ നിന്ന് മോര്‍ഗേജ് അപ്പ്രൂവല്‍ ആയാലും അവര്‍ ചെയ്യാന്‍ പോകുന്ന അടുത്ത സ്റ്റെപ് നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അഡ്വൈസ് ചെയ്യുന്നതായിരിക്കും. ഒരു നിമിഷം ചിന്തിക്കുക. ഇത് ഇവിടെ നിന്ന് മാത്രമേ എടുക്കാന്‍ പറ്റുകയുള്ളോ?

മോര്‍ഗേജ് അനുവദിച്ച ശേഷം ഇന്‍ഷുറന്‍സ് അഡ്വൈസ്, ബാങ്കുകള്‍ വഴി തരുന്നത് ഒരു tied ഏജന്റ് ആയിട്ടാണ്. ഇത് അവരുടെ ഒരു സൈഡ് സര്‍വീസ് എന്ന് മാത്രം. കോംപെറ്റീഷന് ആന്‍ഡ് കണ്‍സ്യൂമേര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ഓഫ് അയര്‍ലണ്ടിന്റെ(ccpc.ie ) സിര്‍ക്യൂലര്‍ പ്രകാരം ഒരു ഉപഭോക്താവിന് മാര്‍ക്കറ്റില്‍ ഉള്ള എല്ലാ പ്രൊഡക്ടുകളും തെരഞ്ഞു അവര്‍ക്കു വില കൊണ്ടും പ്രയോജനം കൊണ്ടും യോജിച്ച മോര്‍ഗേജ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സും ഫാമിലി പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സും എല്ലാം വാങ്ങാവുന്നതാണ്.

AIB Bank, Ulster Bank, Permanent TSB, KBC Bank, EBS Bank തുടങ്ങിയ വലിയ ബാങ്കുകള്‍ എല്ലാം Irish Life എന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ tied ഏജന്റ് ആണ്. താരതമ്യം ചെയ്യുമ്പോള്‍ മിക്കവാറും ഏറ്റവും ചിലവേറിയ കവറുകളും ഇവരുടേതാണ് . എന്ന് വെച്ചാല്‍ ഐറിഷ് ലൈഫിനെക്കാള്‍ ചെലവ് കുറഞ്ഞ അവിവ, റോയല്‍ ലണ്ടന്‍, സൂറിക്ക് ലൈഫ്, ഫ്രണ്ട്‌സ് ഫസ്റ്റ്, ന്യൂ അയര്‍ലന്‍ഡ് മുതലായ കമ്പനികളെ റെക്കമെന്റ് ചെയ്യാന്‍ ഈ ബാങ്കുകള്‍ക്ക് കഴിയില്ല എന്നത് തന്നെ. ബാങ്ക് ഓഫ് അയര്‍ലന്‍ഡിന് അവരുടെ തന്നെ സഹോദര സ്ഥാപനം ആയ ന്യൂ അയര്‍ലണ്ടിന്റെ പ്രോഡക്ടസ് മാത്രമേ റെക്കമെന്റ് ചെയ്യാന്‍ പറ്റൂ.

സമയ കുറവ് മൂലം ബാങ്കില്‍ നിന്ന് തന്നെ ഇന്‍ഷുറന്‍സ് വാങ്ങാം എന്ന് കരുതുന്ന ആളുകള്‍ക്ക് നഷ്ടപ്പെടുന്ന സെര്‍വീസുകള്‍ താഴെയുള്ളവ ആണ്.
1. മാര്‍ക്കറ്റിലെ എല്ലാ കമ്പനികളില്‍ നിന്നും ക്വാട്ടുകള്‍ വാങ്ങി താരതമ്യം ചെയ്യാനുള്ള അവസരം.
2 . ഡ്യൂവല്‍ ലൈഫ് മോര്‍ഗേജ് പ്രൊട്ടക്ഷന്‍ എന്നത് ഒരു പുതിയ വാല്യൂ സര്‍വീസ് ആണ്. ബാങ്കുകളില്‍ നിന്ന് കിട്ടുന്ന മോര്‍ഗേജ് പ്രൊട്ടക്ഷനുകള്‍ എല്ലാം തന്നെ Joint Life എന്ന പേരിലുള്ള മോര്‍ഗേജ് ഇന്‍ഷുറന്‍സ് ആണ്.
3 . ഏതെങ്കിലും രോഗാവസ്ഥ ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കോസ്റ്റ് കൂടുതലാകും. എങ്കില്‍ തന്നെ പല രോഗങ്ങളെയും പല ഇന്‍ഷുറന്‍സ് കമ്പനികളും റിസ്‌ക് റേറ്റ് ചെയ്യുന്നത് പല രീതിയില്‍ ആണ്. എക്‌സ്പീരിയന്‍സ് ഉള്ള ഇന്‍ഡിപെന്‍ഡെന്റ് ആയ ഒരു ഫിനാന്‍ഷ്യല്‍ ബ്രോക്കര്‍ക്ക് നിങ്ങളെ ഏറ്റവും favourable ആയി നോക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയെ റെക്കമെന്റ് ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് പല കമ്പനികളും തഴഞ്ഞ ഉപഭോക്താക്കള്‍ക്ക് കവര്‍ വാങ്ങി കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായും മെഡിക്കല്‍ കണ്ടിഷന്‍ അനുസരിച്ചായിരിക്കും ഇത്.
4. ചില ബാങ്കുകള്‍ കൊടുക്കുന്ന ഗ്രൂപ്പ് സ്‌കീമുകള്‍ ഒരു ട്രാപ് ആയി മാറിയേക്കാം. ഉദാഹരണത്തിന് 10 വര്‍ഷം മുന്‍പ് 4.5 % പലിശയ്ക്ക് ലോണ്‍ വാങ്ങിയ ഒരാള്‍ക്ക് മോര്‍ഗേജ് സ്വിച്ച് ചെയ്യുന്നതിലൂടെ 3 % വരെ ഒക്കെ റേറ്റ് ലഭിച്ചേക്കാം. പക്ഷെ അവര്‍ ഗ്രൂപ്പ് മോര്‍ഗേജ് പ്രൊട്ടെക്ഷനില്‍ ആണെങ്കില്‍ ഈ സമയം പുതിയ പോളിസി എടുക്കേണ്ടി വരും. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ സംഭവിച്ചെങ്കില്‍ പിന്നെ വലിയ ഒരു പോളിസി പ്രീമിയം ആകാം നിങ്ങളെ കാത്തിരിക്കുന്നത്.
5. ഇന്‍ഡിപെന്‍ഡന്റ് ഫിനാന്‍ഷ്യല്‍ അഡ്വൈസ് യാതൊരു രീതിയിലും നിങ്ങള്‍ക്ക് അധിക ചെലവ് വരുത്തുന്നില്ല. UK പോലുള്ള രാജ്യങ്ങളില്‍ ഇത് paid സര്‍വീസ് ആണ്. അയര്‍ലണ്ടില്‍ ഇപ്പോഴും ഫിനാന്‍ഷ്യല്‍ റീവ്യൂ തീര്‍ത്തും ഫ്രീ ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിക്കേണ്ട ഫോണ്‍ നമ്പര്‍ :0873219098. തികച്ചും confidential ആയ ഫിനാന്‍ഷ്യല്‍ റിവ്യൂ  ചെയ്യുവാന്‍ കഴിഞ്ഞ എട്ട് വര്ഷങ്ങളായി അയര്‍ലണ്ടിലെ Life & Pensions മേഖലയിലെ പ്രമുഖ സ്ഥാപനമായ ഐറിഷ് ഇന്‍ഷുറന്‍സിനെ ബന്ധപ്പെടാവുന്നതാണ്.www.irishinsurance.ieഏഷ്യന്‍ ബിസിനസ് അഡ്വൈസര്‍ : Joseph Ritesh B. Com QFA .ഇമെയില്‍ ചെയ്യേണ്ട വിലാസം :joseph@irishinsurance.ie

comments


 

Other news in this section