Thursday, November 15, 2018

മോദിയുടെ അഴിമതിയെ പരിഹസിക്കുന്ന ‘റാഫേല്‍ സോങ്’ വൈറലാകുന്നു

Updated on 07-11-2018 at 10:14 am

മോദി സര്‍ക്കാരിന്റെ റാഫേല്‍ കരാര്‍ അഴിമതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഗാനം വൈറലാകുന്നു. രാഷ്ട്രീയഹാസ്യം നിറഞ്ഞ വരികളാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഐസി തൈസി ഡെമോക്രസി എന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ഗ്രൂപ്പാണ് യൂടൂബില്‍ ‘റാഫേല്‍ സോങ്’ അപ്ലോഡ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴിയും ഈ ഗാനം പ്രചരിക്കുന്നുണ്ട്. ഐസി തൈസി ഡെമോക്രസി സംഘാംഗമായ രാഹുല്‍ റാം ആണ് റാഫേല്‍ സോങ് ഈണം നല്‍കി പാടിയിരിക്കുന്നത്. സഞ്ജയ് രജൗറയും വരുണ്‍ ഗ്രോവറുമാണ് വരികളെഴുതിയത്.

അധികാരികളും അഴിമതിക്കാരും തമ്മിലുള്ള സനാതനമായ ബാന്ധവത്തെക്കുറിച്ചാണ് ഈ പാട്ട് പറയുന്നതെന്ന് യൂടൂബില്‍ നല്‍കിയ വിവരണം പറയുന്നു.

 

comments


 

Other news in this section