Monday, December 10, 2018

മൊബൈല്‍ സന്ദേശത്തിലൂടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നു; തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി സൂപ്പര്‍ വാല്യൂ

Updated on 11-10-2018 at 9:12 am

ഡബ്ലിന്‍: റീട്ടെയില്‍ ഗ്രൂപ്പായ സൂപ്പര്‍ വാല്യൂവിന്റെ പേരില്‍ അയര്‍ലന്‍ഡില്‍ ആയിരക്കണക്കിന് ഉപയോക്താക്കളെ കുടുക്കി സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള സന്ദേശം ടെക്സ്റ്റ് മെസേജിലൂടെയും, വാട്ട്‌സ് ആപ്പിലും പ്രചരിക്കുന്നു. ആര്‍ഗോസിന്റെ പണമിടപാടുകാരില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങള്‍ക്ക് ഓഫര്‍ വൗച്ചേഴ്‌സ് ലഭിച്ചിരിക്കുന്നു എന്ന പേരിലാണ് വ്യാജ സന്ദേശം. അത് ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സര്‍വേയില്‍ പങ്കെടുക്കാനും ആവശ്യപ്പെടുന്നു. എന്നാല്‍, ക്ലിക്ക് ചെയ്യുന്നതോടെ, നമ്മുടെ സ്വകാര്യ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ കോണ്‍ടാക്റ്റില്‍ നിന്ന് അയച്ചിരിക്കുന്നതുപോലെ സന്ദേശങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും, ബാക്കിയെല്ലാം വ്യാജമാണ്.

ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍, അപ്പോള്‍ തന്നെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്മിഷിങ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പുകള്‍ ടെസ്‌കോ, മാര്‍ക്‌സ്, സ്‌പെന്‍സര്‍, ആല്‍ഡി എന്നിവ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ സ്റ്റോറുകളുടെ പേരിലും പ്രചരിക്കുന്നുന്നുണ്ട്.

 

 

എ എം

comments


 

Other news in this section