Thursday, November 15, 2018

മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് ‘മൈന്‍ഡ് ഐക്കണ്‍ 2018 അവാര്‍ഡ്’ പ്രഖ്യാപിച്ചു.

Updated on 06-11-2018 at 2:15 pm

ഡബ്ലിന്‍: മൈന്‍ഡ് അയര്‍ലന്‍ഡ് സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് 2018-ലെ സബ് ജൂനിയര്‍, ജൂനിയര്‍ & സീനിയര്‍ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മൈന്‍ഡ് ഐക്കണ്‍ 2018 വിജയികളായവരെ പ്രഖാപിച്ചു.

ജൂനിയര്‍ വിഭാഗത്തില്‍, നാടോടിനൃത്തം, നാടന്‍ പാട്ട്, മോണോ ആക്ട്, മലയാളം വാര്‍ത്ത വായന, ഇംഗ്ലീഷ് പ്രസംഗം, കീ ബോര്‍ഡ് എന്നീ 6 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, സിനിമാറ്റിക്ക് ഡാന്‍സ്, ലളിതഗാനം, കവിതാപാരായണം, ദേശീയഗാനാലാപനം എന്നീ 4 ഇനങ്ങളില്‍ രണ്ടാംസ്ഥാനവും ഗ്രൂപ്പ്ഡാന്‍സില്‍ മൂന്നാംസ്ഥാനവും നേടിയ ഗ്രേയ്സ്സ് മരിയ ജോസ് മിന്നുന്നപ്രകടനം കാഴ്ച്ചവെച്ചാണ് MIND ICON സ്വന്തമാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ MIND സംഘടിപ്പിച്ചിട്ടുള്ള കലാമത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ കൊച്ചുകലാകാരി. ഈ അടുത്ത് Youtube-ല്‍ റിലീസ് ചെയ്ത,ഗ്രേയ്‌സ് മരിയ ആലപിച്ച ജിനോ കുന്നുംപുറത്ത് & ടീമിന്റെ ‘ കിളിവാതിലൂടെ’.. എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചുമിടുക്കി മംഗള സ്‌കൂള്‍ ഓഫ് കര്‍ണ്ണാട്ടിക്ക് മ്യൂസിക്കിലെ മംഗള ടീച്ചറുടെ ശിഷ്യയാണ്..

സബ്ജൂനിയര്‍ വിഭാഗത്തില്‍ ഏറ്റവുംകൂടുതല്‍ പോയിന്റ് നേടി മൈന്‍ഡ് ഐക്കണ്‍ 2018 സ്വന്തമാക്കിയത് ഗ്രേയ്‌സ് മരിയയുടെ സഹോദരനായ ജെയിംസ് ജോസ് ആണ്. ലളിതഗാനം, ആക്ഷന്‍ സോങ്ങ്, സ്റ്റോറി ടെല്ലിംങ്ങ് എന്നീ 3 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ദേശീയ ഗാനാലാപനത്തില്‍ രണ്ടാംസ്ഥാനവും ഫാന്‍സി ഡ്രസ്സില്‍ മൂന്നാംസ്ഥാനവും നേടിയാണ് ജെയിംസ് മൈന്‍ഡ് ഐക്കണ്‍ 2018 സ്വന്തമാക്കിയത്. കലാരംഗത്ത് ചേച്ചിയുടെ പാത പിന്‍തുടരുന്ന ജെയിംസ് മുന്‍ വര്‍ഷങ്ങളിലും വിവിധ മത്സരങ്ങളില്‍നിന്നായി ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഡബ്ലിനിലെ ലൂക്കനില്‍ താമസിക്കുന്ന ബെന്നി, വിന്‍സി ദമ്പതികളുടെ 3 മക്കളില്‍ മൂത്തവരാണ് ഗ്രേയ്‌സ് മരിയയും ജെയിംസും..

സീനിയര്‍ വിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒന്നാം സ്ഥാനവും ഉപന്യാസ മത്സരത്തിലും, കഥാരചനയിലും രണ്ടാം സ്ഥാനവും നേടി തേജ മരിയ ടിജോ മൈന്‍ഡ് ഐക്കണ്‍ 2018 സ്ഥാനം നേടി. അയര്‍ലണ്ടിലെ അറിയപ്പെടുന്ന കലാകാരിയായ തേജ ഫിബ്‌സ്‌ബോറോ-യില്‍ താമസിക്കുന്ന ടിജോ, മഞ്ജു ദമ്പതികളുടെ മൂത്ത പുത്രിയാണ്. പഠിത്തത്തോടൊപ്പം നൃത്തകലയെയും ചിത്രകലയേയും ഇഷ്ടപ്പെടുന്ന തേജ ഇതിനോടകം തന്നെ അയര്‍ലണ്ടിലെ വിവിധ പ്രൊഫഷണല്‍ നൃത്തവേദികളില്‍ തിളങ്ങി കഴിഞ്ഞു.

2018 ലെ ഓണാഘോഷം നടക്കാതിരുന്ന സാഹചര്യത്തില്‍ മൈന്‍ഡിന്റെ ഏറ്റവും അടുത്തുവരുന്ന പൊതു പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

comments


 

Other news in this section