Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് 2019-ഏപ്രില്‍ 13, 14 തീയതികളില്‍…

Updated on 14-03-2019 at 6:45 am

ഡബ്ലിന്‍: മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് ഏപ്രില്‍ 13 ശനി, 14 ഞായര്‍ ദിവസങ്ങളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്സ് സ്‌കൂളില്‍ (Scoil Mhuire Boys National School Marino – 34 Griffith Ave, Clontarf, Dublin 09) വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പൊതുവിഭാഗതിലെ മത്സരങ്ങള്‍ ഏപ്രില്‍ 13 ശനിയാഴ്ചയും ഡാന്‍സ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ ഏപ്രില്‍ 14 ഞായറാഴ്ചയുമാണു നടത്തപ്പെടുക.

മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്ട്രേഷന്‍ സ്വീകരിക്കുക. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 31 വരെ മൈന്‍ഡ് വെബ്‌സൈറ്റില്‍ (https://mindireland.org) രജിസ്ട്രേഷന്‍ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. മത്സരങ്ങള്‍ക്കുള്ള ഫീസ് ഓണ്‍ലൈനായി മാത്രമേ പേയ്‌മെന്റ് ചെയ്യുവാന്‍ സാധിക്കുകയുള്ളു.

പൊതുവിഭാഗത്തിലെ മത്സരങ്ങള്‍ ഏപ്രില്‍ 13 ശനിയാഴ്ചയും ഡാന്‍സ് വിഭാഗങ്ങളിലെ മത്സരങ്ങള്‍ ഏപ്രില്‍ 14 ഞായറാഴ്ചയുമാണു നടത്തപ്പെടുക. മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു വരുന്നത് കൊണ്ടും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും മികവിനും രജിസ്ട്രേഷന്‍ നേരത്തേ അവസാനിപ്പിക്കേണ്ടതുണ്ട്. രജിസ്ട്രേഷന്‍ താല്പര്യപെടുന്നവര്‍ ഇതൊരു അറിയിപ്പായി കരുതണമെന്നു ഭാരവാഹികള്‍ അറിയിച്ചു

കിഡ്‌സ് ഫെസ്റ്റിന്റെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് : റൂബിന്‍ : 0894767974, ജയ്‌മോന്‍: 0879511344, സുദീപ്: 0876838541 എനിവരെ ബന്ധപ്പെടാവുന്നതാണ്.

comments


 

Other news in this section