Friday, January 18, 2019
Latest News
ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം    കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി, വിധിക്ക് താത്കാലിക സ്റ്റേ    ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്.    സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട; ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്.    കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു   

മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു.

Updated on 22-01-2018 at 11:14 am

മെല്‍ബണ്‍:ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു.പ്രസിഡന്റ് ജസ്റ്റിന്‍ ജൂബര്‍ട്ട് സ്വാഗതം പറഞ്ഞു. സെക്രട്ടറി സ്മിജോ.ടി. പോള്‍ ക്ഷേമ വിഷന്‍ 2018 അവതരിപ്പിച്ചു. ഗാനമേള, ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാഭവന്‍ സന്തോഷിന്റെ മിമിക്‌സ് പരേഡും ഉണ്ടായിരുന്നു സ്റ്റേജ് സെറ്റിംഗ്‌സ് ഉന്നത നിലവാരം പുലര്‍ത്തി. വിക്ടോറിയന്‍ സ്‌കൂള്‍ ഓഫ് ലേര്‍ണിംഗുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന മലയാള ഭാഷ പഠനത്തെക്കുറിച്ചു ശ്രീമതി ലഷ്മി നായര്‍ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ചു കേക്ക് മുറിക്കലും പുതിയ ഭാരവാഹികളെ പരിചയ പെടുത്തുന്ന ചടങ്ങും നടത്തപ്പെട്ടു. വിഭവ സമൃദ്ധമായ ഭക്ഷണവും കൃമീകരിച്ചിരുന്നു. ചടങ്ങുകള്‍ക്ക് ജസ്റ്റിന്‍ ജൂബര്‍ട്ട്, സ്മിജോ. ടി. പോള്‍, സാം ജോര്‍ജ്, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഏവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്നതായിരിക്കും.

 

എബി പൊയ്ക്കാട്ടില്‍

comments


 

Other news in this section