Tuesday, October 23, 2018

മെല്‍ബണ്‍ ‘ ഈസ്റ്റേണ്‍ ബോയ്‌സ് ‘ ന്റെ ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി.

Updated on 26-12-2017 at 3:25 pm

മെല്‍ബണ്‍: ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെല്‍ബണ്‍ ഈസ്റ്റേണ്‍ ബോയ്‌സ് ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി. മുതിര്‍ന്നവര്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം, തങ്ങളുടെ ചെറുപ്പകാല ക്രിസ്മസ് അനുഭവങ്ങള്‍ പങ്കുവെച്ചത് പുതുതലമുറക്ക് ഒരുപുത്തന്‍ അനുഭവമായിരുന്നു. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ഒരുക്കിയ Christmas Lunch എടുത്തുപറയേണ്ട ഒന്നായിരുന്നു. എല്ലാവര്ക്കും നല്ലൊരു പുതുവത്സരം ആശംസിച്ചുകൊണ്ട് ഒരുപിടി നല്ല കരോള്‍ ഗാനങ്ങളുമായി ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടു വിടപറഞ്ഞു.

 

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

 

comments


 

Other news in this section