Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

മെല്‍ബണില്‍ മലയാളി യുവതിക്ക് രണ്ടര വര്‍ഷം തടവ്

Updated on 06-09-2017 at 2:13 pm

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവതിയെ രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് മറ്റൊരു യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് ശിക്ഷ. ഡിംപിള്‍ ഗ്രേസ് തോമസിനാണ് മെല്‍ബണ്‍ കോടതി ശിക്ഷ വിധിച്ചത്.

2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച്‌ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് എതിരെ വന്ന കാറുമായി ഇവരുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

എട്ട് ആഴ്ച ഗര്‍ഭിണിയായിരുന്ന ആഷ്‌ലിഅലന്റെ കാറിലാണ് ഇവരുടെ വാഹനം ഇടിച്ചത്. ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.

അപകട സമയത്ത് ഗര്‍ഭണിയായിരുന്ന ഡിംപിളിന്റെ ഗര്‍ഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

എ എം

comments


 

Other news in this section