Saturday, November 25, 2017

പ്രേക്ഷക ഹ്രദയങ്ങള്‍ കീഴടക്കി ‘മെല്ലെ’ ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

Updated on 18-11-2017 at 8:18 am

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെല്ലെ’യില്‍ മലയാള സിനിമയില്‍ സഹനടനായി തിളങ്ങിയ അമിത് ചക്കാലക്കല്‍ ആദ്യമായി നായകനായെത്തുന്നു. തനുജ കാര്‍ത്തിക് നായികയായെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, ജോയ് മാത്യു, ക്രഷ്ണപ്രഭ, പി.ബാലചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

മനോഹരമായ ഗാനങ്ങളും ദ്രശ്യാവിഷ്‌കാരവുമാണ് മെല്ലെ എന്ന സിനിമയുടെ മറ്റൊരു ഘടകം. കുറേ കാലത്തിന് ശേഷം മലയാളസിനിമക്ക് ലഭിച്ച പരിപൂര്‍ണ്ണ കുടുംബ ചിത്രമാണിത്. പ്രേക്ഷക ശ്രദ്ധ നേടിയ ഈ സിനിമക്ക് നിരവധി നല്ല റിവ്യൂകള്‍ ഇതിനോടകം ലഭിച്ച് കഴിഞ്ഞു.

അയര്‍ലണ്ടില്‍ ആദ്യമായി ചിത്രീകരിച്ച മലയാള സിനിമയെന്ന സവിശേഷതയുമായാണ് മെല്ലെ തിയേറ്ററുകളിലെത്തുന്നത്. സംവിധായകന്‍ ബിനു ഉലഹന്നാന്റെ സഹോദരനായ സ്വോര്‍ഡ്‌സ് മലയാളി ഏലിയാസ് ഉലഹന്നാന്‍ സഹനിര്‍മ്മാതാവായ ഈ ചിത്രത്തില്‍ ഡബ്ലിനിലെ ഷൈജു ലൈവ് ക്യാമറയും തോമസുകുട്ടി ചെറിയാന്‍ ക്രിയേറ്റീവ് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.ഐറിഷ് ആക്ടര്‍ ഡാര കോസ്‌ഗ്രോവ് അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തിന് അയര്‍ലണ്ടിലെ ഓഫീസ് വര്‍ക്കുകള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് നിവില്‍ കോണ്‍ഫിഡന്റ് ട്രാവല്‍സാണ്.

CLICK HERE FOR MORE DETAILS

comments


 

Other news in this section