Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

മെഡിസിന്‍ പഠനം : ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസരമൊരുക്കി ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ്

Updated on 21-04-2017 at 8:35 pm

ഡബ്ലിന്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യ യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അവസരമൊരുക്കുന്നു.

ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ഐറിഷ് യൂണിവേഴ്‌സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും ഒരു നൂറ്റാണ്ടിലേറെയായി ലോകനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ പ്രസിദ്ധമായ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും അഡ്മിഷന് അവസരം ഉണ്ട്.

1919 ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ ഒരേ സമയം ഏകദേശം 27000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 70 രാജ്യങ്ങളില്‍ നിന്നുള്ള 2500 വിദേശ വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പെടും.

എല്ലാ യൂറോപ്പ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടു ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഒട്ടനവധിയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന 17000 ത്തില്‍ പരം ഡോക്ടര്‍മാര്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. 1993 മുതല്‍ ഇംഗ്ലീഷിലും കോഴ്‌സ് നടത്തപ്പെടുന്നു. മികച്ച അദ്ധ്യാപകരുടെ സേവനം, സാംസ്‌കാരികവും ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ലോകത്തിന്റെ പല കോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോടൊപ്പമുള്ള പഠനം, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനോട് ചേര്‍ന്നുള്ള താമസസൗകര്യം, ഏറ്റവും നൂതനമായ പഠന ഉപകരണങ്ങള്‍, ലോകെത്തെവിടെയും ജോലി ചെയ്യാം എന്നിവ ഈ മെഡിക്കല്‍ സ്‌കൂളിനെ കൂടുതല്‍ ആകര്‍ഷനീയമാക്കുന്നു.

ഈ അവസരം ഉപയോഗിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഏപ്രില്‍ 29 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ഡബ്ലിന്‍ ബ്ലാഞ്ചാര്‍സ്ടൗണ്‍ ക്രൗണ്‍ പ്ലാസ (Crown Plaza) ഹോട്ടലില്‍ വച്ച് നടത്തുന്ന ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാം. ഈ ഓപ്പണ്‍ ഡേയില്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ നിന്നുമുള്ള പ്രധിനിധിയുമായി നേരിട്ട് സംസാരിക്കുവാനുള്ള അവസരം ഉണ്ട്.

ഓപ്പണ്‍ ഡേയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൈലോ സാം 087 626 1590 / നോബിള്‍ മാത്യു 086 255 6617 എന്ന നമ്പറുകളില്‍ ബന്ധപെടുക. info@higherstudiesineurope.com എന്ന email വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

comments


 

Other news in this section