Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക; ഓര്‍മ്മയില്ലെന്നു താരം

Updated on 09-10-2018 at 11:11 am

സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്പയിന്‍ മലയാളത്തിലും പടരുന്നു. കൊല്ലം എംഎല്‍എ കൂടിയായ നടന്‍ മുകേഷിനെതിരെ ആരോപണവുമായി ബോളിവുഡിലെ കാസ്റ്റിങ് സംവിധായികയായ ടെസ് ജോസഫ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് ടെസ് വെളിപ്പെടുത്തി.

സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും ടെസ് വെളിപ്പെടുത്തുന്നു.

ടെസ് അന്ന് ടെക്‌നിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഒരുദിവസം രാത്രി മുകേഷ് തന്നോട് അദേഹത്തിന്റെ അടുത്തുള്ള റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതോടെ പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടര്‍ന്നു. അശ്ലീലമായി മുകേഷ് സംസാരിക്കുന്നത് പതിവായിരുന്നു. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും ഇവരുടെ ട്വീറ്റില്‍ പറയുന്നു. മുംബൈയിലാണ് ടെസ് താമസിക്കുന്നത്. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ല.

എന്നാല്‍ തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു ആരോപണത്തോടുള്ള മുകേഷിന്റെ പ്രതികരണം. കോടീശ്വരനൊക്കെ എത്ര വര്‍ഷം മുമ്പ് നടന്നതാണ്. ഇത്രയും നാള്‍ അവര്‍ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരില്‍ ആര്‍ക്കും ഒരു പൈസ ഞാന്‍ തരില്ല’ -ഇതായിരുന്നു മുകേഷിന്റെ പ്രതികരണം. സ്ത്രീയെ താന്‍ ഓര്‍ക്കുന്നുപോലുമില്ലെന്ന് മുകേഷ് പറഞ്ഞു. ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ മുകേഷ് തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

 

 

എ എം

comments


 

Other news in this section