Monday, October 14, 2019

മികച്ച ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ നല്‍കാന്‍ മത്സരിച്ച് കമ്പനികള്‍; മികച്ച ഡീലുകള്‍ ഇവിടെ….

Updated on 21-11-2018 at 8:06 am

ക്രിസ്മസിന് മുന്നോടിയായുള്ള ബ്ലാക്ക് ഫ്രൈഡേ വില്‍പനയ്ക്ക് അയര്‍ലന്റിലെ ഷോപ്പിംഗ് കമ്പനികള്‍ തയ്യാറെടുത്തുകഴിഞ്ഞു. നവംബര്‍ 23-നാണ് ഔദ്യോഗിക ബ്ലാക്ക് ഫ്രൈഡേ ദിനമെങ്കിലും അതിനുമുമ്പുതന്നെ ആകര്‍ഷണീയമായ ഓഫറുകളുമായി വ്യാപാരകേന്ദ്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ടിവികള്‍, ടാബ്ലറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയമാണിത്.

പല വ്യാപാരകേന്ദ്രങ്ങളും ഇതിനകം തന്നെ ബ്ലാക്ക് ഫ്രൈഡേ വില്‍പനയുടെ ഭാഗമായുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചുതുടങ്ങി. നവംബര്‍ 23-ന് മുന്നോടിയായി വലിയ ഡിസ്‌കൗണ്ടുകള്‍ അവതരിപ്പിക്കുമെന്ന് കറീസ് വ്യക്തമാക്കി. പല ടെലിവിഷന്‍ ബ്രാന്‍ഡുകള്‍ക്കും വലിയ വിലക്കുറവുണ്ടാകുമെന്ന സൂചനയും അവര്‍ നല്‍കുന്നു. ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ മികച്ച വേറെയും ഡീലുകളുണ്ടാകുമെന്നും കറീസ് വ്യക്തമാക്കി. ആമസോണ്‍ കഴിഞ്ഞവര്‍ഷത്തെപോലെ ബ്ലാക്ക് ഫ്രൈഡേക്ക് ഒരാഴ്ചമുമ്പുതന്നെ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

അര്‍ഗോസാണ് ഇത്തവണ വലിയ ഡീലുകളിലൂടെ ഉപഭോക്താക്കളെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാപനം. ഇക്കൊല്ലം ബ്ലാക്ക്ഫ്രൈഡേ ഓഫറുകള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ലെങ്കിലും ഡീലുകളുണ്ടാമെന്ന് അവര്‍ വ്യക്തമാക്കുന്നു. നിലവില്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. മറ്റു സ്റ്റോറുകള്‍ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണെന്ന വാദവുമുണ്ട്.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍:

ബ്ലാക് ഫ്രൈഡേ സമയത്ത്, ഓണ്‍ലൈല്‍ ഷോപ്പിംഗ് സൈറ്റ് വഴിയുള്ള വാങ്ങല്‍ ഒഴിവാക്കുക. പകരം ഉത്പന്നങ്ങളുടെ സ്വന്തം വെബ്‌സൈറ്റുകളെ ആശ്രയിക്കുക. നിരവധി സ്റ്റോറുകള്‍ അവരുടെ വെബ് സൈറ്റില്‍ ബ്ലാക്ക് ഫ്രൈഡേ സ്‌പെഷ്യല്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടാകും. കൂടാതെ ഷിപ്പിംഗ് ചാര്‍ജും നല്‍കേണ്ടി വരില്ല. പല ഇ-കൊമേഴ്‌സ് ഭീമന്‍മാരും ബ്ലാക് ഫ്രൈഡേ അന്ന് അര്‍ദ്ധരാത്രിയില്‍ വില്‍പ്പന നിര്‍ത്തലാക്കും. എന്നാല്‍ വെബ്‌സൈറ്റുകളില്‍ നിന്ന് അടുത്ത ദിവസം രാവിലെ 5 മണി വരെ സാധനങ്ങള്‍ വാങ്ങാം

കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നവര്‍ അവരുടെ വെബ്‌സൈറ്റില്‍ എന്തെങ്കിലും കൂപ്പണുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടോയെന്ന് നോക്കുക. ഇത് നിങ്ങളുടെ ഷോപ്പിംഗ് ലാഭകരമാക്കും.

നിങ്ങള്‍ ഷോപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന എല്ലാ സ്റ്റോറുകളില്‍ നിന്നുള്ള ഇ-മെയില്‍ ലെറ്ററുകള്‍ ലഭിക്കുന്നതിനായി ന്യൂസ് ലെറ്റര്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ന്യൂസ് ലെറ്റര്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് കടകള്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കും. സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പ് വിവിധ കമ്പനികളുടെ വില താരതമ്യം ചെയ്യാനും ഇത് സഹായിക്കും.

ബ്ലാക് ഫ്രൈഡേയുടെ ആവേശത്തില്‍ പലപ്പോഴും നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് നിങ്ങളറിയില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ കൈയിലുള്ള കാശിന് അനുസരിച്ച് ഷോപ്പിം?ഗ് നടത്താന്‍ ശ്രദ്ധിക്കുക

മികച്ച ഓഫറുകള്‍ ഇവിടെ:

ഹാര്‍വി നോര്‍മാന്‍: ലാപ്ടോപ്പുകള്‍ 400 യുറോ വിലക്കിഴിവില്‍ ലഭിക്കും. മൊബൈല്‍, ടാബ് തുടങ്ങിയവയ്ക്ക് 30% , കിടക്കകള്‍ക്ക് 50%, വാഷിങ് മെഷീന്‍ 25%, കോഫീ മെഷീന്‍ 30 % എന്നിങ്ങനെയാണ് ചില ഡീലുകള്‍. ഇലക്ട്രിക്കല്‍, ഫര്‍ണീച്ചര്‍ സ്റ്റോറായ ഹാര്‍വി നോര്‍മാന്റെ ഓഫറുകള്‍ അവരുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ അപ്പപ്പോള്‍ ഓണ്‍ലൈനായി അറിയാം. ഓഫറുകള്‍ ഇവിടെ 

ആര്‍ഗോസ്: കഴിഞ്ഞ ആഴ്ച്ച മുതലേ ആര്‍ഗോസില്‍ ഓഫര്‍ ആഘോഷങ്ങള്‍ തുടങ്ങി. ടെലിവിഷന്‍, ലാപ്പ്‌ടോപ്പ്, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ഗൃഹോപകരണങ്ങള്‍ തുടങ്ങി ഒട്ടനവധി സാധനങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ ഇവിടെ

അര്‍നോട്ട്‌സ് : അടുക്കള ഉപകരണങ്ങള്‍ക്ക് 65% ഡിസ്‌കൗണ്ടുമാണ് കമ്പനിയുടെ വാഗ്ദാനം. ഇതിനുപുറമെ ഫര്‍ണീച്ചറുകള്‍, ഡൈനിങ് സെറ്റ്, ടൗവ്വലുകള്‍ തുടങ്ങിയവയ്ക്ക് മികച്ച ഓഫറും നല്‍കിയിട്ടുണ്ട്. ഓഫറുകള്‍ ഇവിടെ

കറിസ് പിസി വേള്‍ഡ്: ലാപ്ടോപ്പ്, ടിവി, ഹെഡ്ഫോണ്‍, വാഷിംഗ് മെഷീന്‍, കോഫി മെഷീന്‍ എന്നിവയ്ക്ക് മെഗാ ഓഫറുകളാണ് കറിസ് നല്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്

ആമസോണ്‍: ഇത്തവണ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകള്‍ ഇവിടെ

ഡണ്‍സ് സ്റ്റോര്‍: സ്ലോ കുക്കര്‍, കോഫി മഷീന്‍സ് , എയര്‍ ഫ്രയേഴ്‌സ് തുടങ്ങിയ ഉപകാരണങ്ങള്‍ക്കുള്‍പ്പെടെ ബ്ലാക്ക് ഫ്രൈഡേ മുന്നില്‍കണ്ട് മികച്ച ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓഫറുകള്‍ ഇവിടെ

ലിറ്റല്‍വുഡ്സ് അയര്‍ലണ്ട്: 50% ഡിസ്‌കൗണ്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട സോഫകള്‍, 50% ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന ബെഡ്റൂം ഫര്‍ണീച്ചറുകള്‍ തുടങ്ങിയ ലിറ്റല്‍വുഡ്സ് അയര്‍ലണ്ടിന്റെ ചില ഓഫറുകളാണ്. ഓഫറുകള്‍ ഇവിടെ

കരൈഗ് ഡോണ്‍: ഹോം ഡെക്കറേഷന്‍സ്, മറ്റൊരിടത്തും ലഭിക്കാത്ത ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിക്കാന്‍ സന്ദര്‍ശിക്കുക. ഓഫറുകള്‍ ഇവിടെ

ഡെബനംസ്: ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ക്കും വീട്ടുസാധങ്ങള്‍ക്കും മികച്ച ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫറുകള്‍ ഇവിടെ

ഇവയെ കൂടാതെ ബൂട്‌സ്, സ്മിത്ത് ടോയ്സ്, കാര്‍ഫോണ്‍ വെയര്‍ഹൌസ്, ഈസോന്‍, അഡിഡാസ്, ന്യൂ ലുക്ക് തുടങ്ങിയ ഷോപ്പിംഗ് കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്തുണ്ട്. എന്തായാലും ഷോപ്പിംഗ് നടത്താന്‍ ഏറ്റവും ഉത്തമമായ ആഴ്ചയായിരിക്കും ഇതെന്നുറപ്പ്.

 

 

 

 

എ എം

comments


 

Other news in this section