Sunday, November 18, 2018

മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം കപ്പൂച്ചിന്‍ ഡേ സെന്ററില്‍

Updated on 16-05-2018 at 1:10 pm

ഡബ്ലിന്‍: മാര്‍പ്പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ കപ്പൂച്ചിന്‍ ഡേ സെന്ററിന് പ്രഥമ പരിഗണന. ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 25-ന് അയര്‍ലന്‍ഡില്‍ എത്തുന്ന പോപ്പ് അന്ന് വൈകിട്ട് തന്നെ ആദ്യ സന്ദര്‍ശനം നടത്തുന്നത് കപ്പൂച്ചിന്‍ ഡേ സെന്ററില്‍ ആയിരിക്കുമെന്ന് ബ്രദര്‍ കെവിന്‍ ക്രോലി അറിയിച്ചു.

ഭക്ഷണം കഴിക്കാന്‍ ഇല്ലാത്ത അനേകര്‍ക്ക് വിരുന്ന് ഒരുക്കുന്ന കപ്പൂച്ചിന്‍ ഡേ സെന്റര്‍ സന്ദര്‍ശിക്കാന്‍ മാര്‍പ്പാപ്പ പ്രത്യേക താത്പര്യം അറിയിക്കുകയായിരുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഈ സെന്ററിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി ആയിരിക്കുമെന്ന് കെവിന്‍ അഭിപ്രായപ്പെട്ടു. സന്ദര്‍ശനത്തിന് മുന്‍കൈ എടുത്ത ആര്‍ച്ച് ബിഷപ് ഡയര്‍ മെഡ് മാര്‍ട്ടിന് കെവിന്‍ നന്ദി അറിയിച്ചു.

മാര്‍പ്പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ 2500 വോളന്റിയര്‍മാര്‍ നിയോഗിച്ചതായി കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചു. വന്‍ സുരക്ഷാ സന്നാഹങ്ങളോടെ ആയിരിക്കും അയര്‍ലന്‍ഡ് പോപ്പിനെ എതിരേല്‍ക്കുക.

ഡികെ

comments


 

Other news in this section