Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

മാന്യമായ വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുവെച്ചു

Updated on 14-03-2019 at 9:44 am

ലണ്ടന്‍: ശരീരഭാ?ഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് യുവതിയെ വിമാനത്തില്‍ കയറ്റാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ വിസമ്മതിച്ചതായി പരാതി. ലണ്ടനിലെ ബിര്‍മിംഗ് ഹാമിലാണ് സംഭവം. യു.കെയിലെ ബിര്‍മിംഗ് ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ’കോണര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. തോമസ് കുക്ക് എയര്‍ലൈന്‍സില്‍ ജീവനക്കാരാണ് എമിലി ഒ’കോണര്‍ എന്ന യുവതിയോട് മോശമായി പെരുമാറിയത്.

സ്പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സുമാണ് എമിലി ധരിച്ചിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് ജീവനക്കാര്‍ എമിലിയെ തടഞ്ഞു നിര്‍ത്തിയത്. വസ്ത്രം മാറ്റിയില്ലെങ്കില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതിന് എമിലി തയാറായില്ല. ഇത് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു. ഇതിനിടെ സംഭവത്തെക്കുറിച്ച് സ്പീക്കറിലൂടെ ജീവനക്കാരിലാരോ വിളിച്ചുപറയുകയും ചെയ്തു. ബന്ധു നല്‍കിയ ജാക്കറ്റ് ധരിച്ചതിന് ശേഷം മാത്രമാണ് യുവതിയെ വിമാനത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയാറായത്.

എന്നാല്‍,? തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷന്‍ ഷോര്‍ട്‌സും വെസ്റ്റ് ടോപ്പും ധരിച്ചിരിപ്പുണ്ടായിരുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് എമിലി പറയുന്നു. തന്റെ വസ്ത്രധാരണം കൊണ്ട് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് സഹയാത്രികരോട് അവര്‍ ചോദിച്ചു.

സഹയാത്രികനായ മറ്റൊരാളും വസ്ത്രധാരണത്തെ മോശമായി പറഞ്ഞുവെന്നും ഇതിനോടു ജീവനക്കാര്‍ പ്രതികരിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നല്‍കി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടായിരുന്നു ജീവനക്കാരുടേത്.

തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാന കമ്പനി ജീവനക്കാരായ ആ നാലുപേരില്‍നിന്ന് ഉണ്ടായതെന്നും അവര്‍ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം,? സംഭവത്തില്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി.

ഡികെ

comments


 

Other news in this section