Thursday, October 17, 2019

മാധ്യമപ്രവര്‍ത്തകന്റെ മരണം; മാസങ്ങള്‍ക്കിപ്പുറവും ശ്രീറാമിന്റെയും, വഫയുടെയും ലൈസന്‍സ് റദ്ദാക്കിയില്ല

Updated on 08-10-2019 at 10:09 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകെന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാമിന്റെയും, വഫയുടെയും ലൈസന്‍സ് റദ്ദാക്കല്‍ നടപടി മോട്ടോര്‍ വാഹന വകുപ്പ് വൈകിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ നടപടിയെടുക്കാന്‍ വകുപ്പ് തയ്യാറായിട്ടില്ല എന്നാണ് പുതിയ വാര്‍ത്തകള്‍. സങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി നീട്ടകൊണ്ടുപോകുന്നത്. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടിസ് കൈപ്പറ്റിയിട്ടില്ലന്നുമാണ് അധികൃതരുടെ വിശദീകരണം.

അപകടമുണ്ടാക്കിയ വാഹനം തുടര്‍ച്ചയായ നിയമലംഘനം നടത്തിയാല്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കാനാകൂ. ഇപ്പോഴുണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. അതിനാല്‍ ശ്രീറാമിന്റ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനേ നിയമ സാഹചര്യമുള്ളു. ഇതിനെള്ളാം പുറമെ അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വളരെ വൈകിയാണ്. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയത് മൂന്നുദിവസം മുമ്പ് മാത്രമാണ്. ഇതും നടപടികള്‍ നീളാന്‍ ഇടയാക്കി അധികൃതര്‍ പറയുന്നു. ലൈസന്‍സ് റദ്ദാക്കണമെങ്കില്‍ ശ്രീറാമിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ട്.

ഇതിനായി നോട്ടിസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കൈപറ്റിയിട്ടുള്ളത് പഴ്‌സനല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ്.
മറുപടി ഇതുവരെ കിട്ടിയിട്ടില്ല. ഇനിയും നോട്ടിസ് നല്‍കും. വാഹന ഉടമയായ വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. രണ്ടുപേരില്‍നിന്നും വിശദീകരണം കിട്ടാതെ നടപടിയെടുക്കാനാകില്ലെന്നും വകുപ്പ് പറയുന്നു. ഓഗസ്റ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം.ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമനും അപകടത്തില്‍ പരിക്കേറ്റിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം വച്ചായിരിന്നു അപകടം.

comments


 

Other news in this section