Wednesday, April 24, 2019

മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്

Updated on 26-03-2019 at 2:37 pm

ഡബ്ലിന്‍: ഐറിഷ് സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്ന ടൂറിസം മേഖല ഇത്തവണ പിന്നോട്ടടിക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്. ട്രാന്‍സ് അറ്റ്‌ലാന്റിക് യാത്രകള്‍ക്ക് മാക്‌സ് വിമാനങ്ങള്‍ ഒഴിവാക്കിയതോടെ യാത്രാ പ്രതിസന്ധി തുടരുകയാണ്. യു.എസ് കനേഡിയന്‍ സഞ്ചാരികളുടെ എണ്ണം ഇക്കാരണത്താല്‍ കുറഞ്ഞുവരികയാണ്.

യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ നിന്നും വിനോദസഞ്ചാരത്തില്‍ നില്‍ക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചിരുന്നു. മാക്‌സ് ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ യൂറോപ്യന്‍ വ്യോമാതിര്‍ത്തിയില്‍ റദ്ദാക്കിയതോടെ ട്രാന്‍സ് അറ്റ്‌ലാന്റിക് യാത്രകള്‍ പലതും റദ്ദ് ചെയ്യപ്പെടുകയാണ്. മാക്‌സ് വിമാനങ്ങള്‍ക്ക് പകരം മറ്റു വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈനുകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തെ ടൂറിസം മേഖല മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളര്‍ച്ച കൈവരിക്കില്ലെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പ്.

അയര്‍ലണ്ടിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് ഊര്‍ജ്ജം പകരുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് കോട്ടം സംഭവിക്കുന്നത് ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സി.എസ്.ഓ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രെക്‌സിറ്റ് ഉണ്ടാക്കിയ പ്രതിസന്ധികളെ തുടര്‍ന്ന് ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ കുറഞ്ഞുവരികയാണ്.

കഴിഞ്ഞ 2 മാസത്തിനിടയില്‍ അയര്‍ലണ്ടിലേക്ക് അമേരിക്കന്‍ സഞ്ചാരികളുടെ കുത്തൊഴുക്കാണ് കൊണ്ടുവന്നത്. ഇതിന് കാരണം അയര്‍ലന്‍ഡ്-യു.എസ് നേരിട്ടുള്ള എയര്‍ റൂട്ട് ലഭ്യമായതുകൊണ്ടാണ്. ഇപ്പോള്‍ മാക്‌സ് ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് നിരോധനം വന്നതോടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയായിരുന്നു.

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന കുറവ് ടൂറിസം തൊഴില്‍ മേഖലയെ സാരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. നിലവിലെ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ടുകളില്‍ നിര്‍ത്തിവെയ്ക്കപ്പെട്ട സര്‍വീസുകള്‍ പുനഃസ്ഥാപിക്കപ്പെട്ടാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കും.

ഡികെ

comments


 

Other news in this section