Wednesday, September 19, 2018

മള്‍ട്ടിപ്പിള്‍ സ്‌ക്ലെറോസിസ് മരുന്ന് ഉപയോഗം: 12 രോഗികള്‍ അതീവ ഗുരുതരാവസ്ഥയില്‍; എം.എസ് മരുന്നുകള്‍ പിന്‍വലിക്കാന്‍ എച്ച്.എസ് ഇ-യുടെ അടിയന്തര നിര്‍ദ്ദേശം

Updated on 09-03-2018 at 7:52 am

ഡബ്ലിന്‍: മള്‍ട്ടിപ്പിള്‍ സ്‌ക്ലെറോസിസ് അഥവാ എം.എസ് രോഗത്തിന് ഉപയോഗിച്ച് വരുന്ന ചില മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കിയെന്ന് എച്ച്.എസ്.ഇ റിപ്പോര്‍ട്ട് ചെയുന്നു. എം.എസ് രോഗികള്‍ ഉപയോഗിച്ചുവരുന്ന Zinbryta അല്ലെങ്കില്‍ Daclizumab എന്നീ മരുന്നുകള്‍ക്ക് അയര്‍ലണ്ടില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുമാകയാണ്. കഴിഞ്ഞ വര്‍ഷം ക്ലിനിക്കല്‍ ടെസ്റ്റില്‍ എം.എസ്-ന് ഫലപ്രദമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഔഷധങ്ങളാണ് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കിയത്.

ഡബ്ലിനില്‍ സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രി, ബ്യുമോണ്ട് ആശുപ്പ്ത്രിയി എന്നിവിടങ്ങളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലിനെ തുടര്‍ന്ന് ഈ മരുന്നുകള്‍ ഉപയോഗിക്കാന്‍ എച്ച്.എസ്.ഇ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് Zinbryta ഉപയോഗിച്ച 12 രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറാവുകയായിരുന്നു. ഈ ഔഷധം ഉപയോഗിക്കുന്നവര്‍ ഉടനടി ന്യുറോളജിസ്റ്റിന്റെ സഹായം തേടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

തലച്ചോറിനെ ബാധിക്കുന്ന Encephalitis, Meningo encephalits തുടങ്ങിയ രോഗാവസ്ഥക്ക് കാരണമാകുന്നതായി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (EMA) സ്ഥിരീകരിച്ചു. ആഗോളതലത്തിലും ഈ ഔഷധം രോഗികളുടെ തലച്ചോറിനെ പ്രതികൂലമായി ബാധിച്ചതായും കണ്ടെത്തി. Zinbryta നിര്‍മ്മാതാക്കളായ Biogon , Abbvie കമ്പനികള്‍ ഈ മരുന്ന് ഔഷധ വിപണിയില്‍ നിന്നും തിരിച്ചു വിളിച്ചു. അംഗരാജ്യങ്ങളില്‍ ഈ മരുന്നിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായി ഇ.എം.എ അറിയിച്ചു.

നിരോധിത മരുന്ന് ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കി. അയര്‍ലണ്ടില്‍ പതിനായിരത്തോളം എം.എസ് രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. ദീര്‍ഘകാലം മരുന്ന് ഉപയോഗിക്കേണ്ടി വരുന്ന എം.എസ് പോലുള്ള രോഗങ്ങള്‍ക്ക് കൃത്യമായ ക്ലിനിക്കല്‍ ടെസ്റ്റ് നടത്താതെ മരുന്ന് നല്‍കിയതില്‍ വന്‍ പ്രതിഷേധമാണ് അയര്‍ലണ്ടില്‍ നിന്നും ഉയരുന്നത്. രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

 

ഡികെ

 

comments


 

Other news in this section