Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

മലിനീകരണത്തിന് പരിഹാരമാവുന്നു; പ്ലാസ്റ്റിക്ക് വിഘടിപ്പിക്കുന്ന എന്‍സൈം കണ്ടെത്തി

Updated on 17-04-2018 at 1:37 pm

ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളില്‍ പ്രധാനമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. മണ്ണിലലിയാത്ത പ്ലാസ്റ്റിക് മണ്ണിനും വെള്ളത്തിനും ജീവജാലങ്ങള്‍ക്കും ഭീഷണിയാണ്. ഈ പ്രശ്നത്തിന് പരിഹാരമായ ഒരു എന്‍സൈം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ബ്രിട്ടനില്‍ പോര്‍ട്‌സ്മൗത്ത് സര്‍വ്വകലാശാലയിലേയും യുഎസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയിലേയും ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. ‘പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ലാണ് കണ്ടുപിടുത്ത വിവരം പ്രസിദ്ധീകരിച്ചത്.

അപ്രതീക്ഷിതമായൊരു കണ്ടുപിടിത്തമായിരുന്നു ഇത്. 2016 ല്‍ ജപ്പാനിലെ കിയോ സര്‍വ്വകലാശാലയിലേയും ക്യോടോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ഗവേഷകസംഘമാണ് മാലിന്യശേഖരത്തില്‍ നിന്ന് പ്ലാസ്റ്റിക് വിഘടനത്തിന് സഹായിക്കുന്ന ഇഡിയോനെല്ല സകായെന്‍സിസ് (Ideonella sakaienssi) എന്ന ബാക്ടീരിയയെ കണ്ടെത്തിയത്.

ഇതിനെ വിശദമായി പരിശോധിക്കുന്നതിനിടെയാണ്, പ്ലാസ്റ്റിക് ബോട്ടിലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പോളിഎതിലീന്‍ ടെറിഫ്തലേറ്റ് ( polyethylene terephthalate) അഥവാ പി.ഇ.ടി എന്ന പ്ലാസ്റ്റികിനെ വിഘടിപ്പിക്കാന്‍ സകായെന്‍സിസ് 201-എഫ്6 (Ideonella sakaiensis 201-F6) എന്ന എന്‍സൈമിന് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

സൃഷ്ടിക്കപ്പെടുന്ന എന്തിനും ഒരിക്കല്‍ നാശമുണ്ടാകുമെന്ന് പറയാറുണ്ട്. അതിന് അടിവരയിടുകയാണ് ഈ കണ്ടുപിടുത്തം.പിഇടി പ്ലാസ്റ്റിക്കിന്റെ ജൈവാധിഷ്ഠിത വകഭേദമായ പോളി എതിലീന്‍ ഫുറന്റികാര്‍ബോക്‌സിലേറ്റ് (polyethylene furandicarboxylate) അഥവാ പി.ഇ.എഫ്. എന്ന പ്ലാസ്റ്റിക്കിനെയും വിഘടിപ്പിക്കാന്‍ ഈ എന്‍സൈമിന് സാധിക്കും. ഗ്ലാസ് ബിയര്‍ ബോട്ടിലുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ബോട്ടിലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആണ് പി.ഇ.എഫ്. ജൈവാധിഷ്ഠിതമാണെങ്കിലും ഇത് സ്വയം വിഘടിച്ച് നശിക്കില്ല. അതുകൊണ്ട് പി.ഇ.എഫ് പ്ലാസ്റ്റിക്കും മാലിന്യമായി മാറുന്നു.

ഈ എന്‍സൈമിനെ മെച്ചപ്പെടുത്തിയാല്‍, വിവിധ പ്ലാസ്റ്റിക് രൂപങ്ങളെ വിഘടിപ്പിക്കാനുള്ള അവസരമാണ് കൈവരുകയെന്ന് പോര്‍ട്‌സ്മൗത്ത് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജോണ്‍ മകഗീഹന്‍ പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഈ എന്‍സൈം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍.

ഡികെ

comments


 

Other news in this section