Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

മലയാള താരം ഭാവന വിവാഹിതയായി

Updated on 22-01-2018 at 7:23 am

തൃശൂര്‍: മലയാളത്തിന്റെ പ്രിയതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. തൃശൂര്‍ തിരുവമ്പാടി ക്ഷേത്ര നടയില്‍ വച്ചാണ് താലികെട്ട്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി തിങ്കളാഴ്ച വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കുന്നുണ്ട്. ബംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും.

ആറ് വര്‍ഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഭാവനയുടെ ആദ്യ കന്നട സിനിമ നിര്‍മിച്ചത് നവീനാണ്. അന്നുമുതല്‍ തുടങ്ങിയതാണ് ഇരുവരുടേയും സൗഹൃദം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം അല്‍പ്പം നീട്ടിവെച്ചത്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര ഉള്‍പ്പെടെ നിരവധി പേര്‍ ഭാവനക്ക് വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു.

ഫോട്ടോഗ്രാഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന. ജയദേവാണ് സഹോദരന്‍. കന്നടയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് അവിടെയും ഏറെ സുഹൃത്തുക്കളുണ്ട്. കേരളത്തനിമയിലാണ് വിവാഹ വേഷവും ചടങ്ങുകളും. നവീന്റെ വീട്ടുകാര്‍ ഞായറാഴ്ച ഉച്ചയോടെ തൃശൂരില്‍ എത്തിയിരുന്നു. സഹോദരന്‍ ജയദേവിന്റെ മേല്‍നോട്ടത്തിലാണ് വിവാഹ ചടങ്ങുകളും സല്‍ക്കാരവും നടന്നത്. വിവാഹശേഷവും അഭിനയം തുടരുമെന്ന് ഭാവനയുടെ ബന്ധുക്കള്‍ സൂചിപ്പിച്ചു. തല്‍ക്കാലം പുതിയ സിനിമകളില്ല. മലയാളത്തിനു പുറമെ അന്യഭാഷകളില്‍ നിന്നും ഭാവനയ്ക്ക് ഇപ്പോള്‍ ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും വിവാഹം അടുത്തതോടെ തല്‍ക്കാലം പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

2002-ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക മേനോന്‍ എന്ന ഭാവന സിനിമാ ലോകത്തെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളടക്കം ഒട്ടുമിക്ക നായകന്‍മാര്‍ക്കൊപ്പവും അഭിനയിച്ചു. നമ്മള്‍ സിനിമയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മലയാളത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ തമിഴിലും കന്നടയിലും തെലുങ്കിലും ഭാവനയെ തേടി നിരവധി അവസരങ്ങളെത്തുകയായിരുന്നു.

 

ഡികെ

 

comments


 

Other news in this section