Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

മലയാളി വിഭവങ്ങളുടെ കലവറയൊരുക്കി ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റ്

Updated on 02-10-2018 at 12:07 pm

ഡബ്ലിന്‍:ഡബ്ലിന്‍ മലയാളികള്‍ക്ക് തനിമയുടെ വിഭവങ്ങളൊരുക്കാന്‍ ബ്‌ളാഞ്ചസ് ടൗണ്‍ കൂള്‍ മൈന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റാണ് മലയാളി വിഭവങ്ങളുടെ കലവറയൊരുക്കുന്നത്. എല്ലാവിധ കേരള വിഭവങ്ങളും ലഭ്യമാകുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ പ്രത്യേക പാര്‍ട്ടി സെക്ഷന്‍ ഈ ആഴ്ച മുതല്‍ ആരംഭിക്കുകയാണ്.ബര്‍ത്ത് ഡേ,ആനിവേഴ്‌സറികള്‍ മുതലായ എല്ലാ ആഘോഷപരിപാടികള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ടോടെ പാര്‍ട്ടി് സര്‍വീസ് നടത്തി കൊടുക്കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

നൂറു പേര്‍ക്കോളം ഒരേ സമയം പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഉത്ഘാടനത്തോട് അനുബന്ധിച്ച് നാളെ മുതല്‍ വിഭവങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുമുണ്ട്. 4.99 യൂറോയ്ക്ക് മസാല ദോശയും,4.49 യൂറോയ്ക്ക് നെയ്യ് റോസ്റ്റും,3.49 യൂറോയ്ക്ക് ദോശയുമടക്കം ഒട്ടേറെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ‘ദര്‍ബാറില്‍’ ലഭ്യമാണ്.പൊറോട്ട ബീഫ് കറി,കപ്പ മീന്‍ കറി,വട തുടങ്ങിയ തനി നാടന്‍ ഇനങ്ങളും ഇവിടെ ലഭ്യമായിരിക്കും.

ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ രാത്രി 11 വരെയും,മറ്റുദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 11 വരെയുമായിരിക്കും പ്രവര്‍ത്തന സമയം.ശുചിത്വമാര്‍ന്ന അന്തരീക്ഷവും വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ദര്‍ബാര്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്.

Location
Darbar 8b Coolmine Indutsrial Estate Dublin 15
Eircode: D15 NN8F
കൂടുതല്‍ വിവരങ്ങള്‍ക്ക് : 016464464

comments


 

Other news in this section