Sunday, September 15, 2019

മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Updated on 28-07-2019 at 8:54 am

ബ്രെന്‍ഡിഡ്ജ് : അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. ബ്രന്‍ഡിഡ്ജിലായിരുന്നു സംഭവം. പ്രദേശത്തെ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ബുധനാഴ്ച രാവിലെ ആറുമണിക്ക് സ്ഥാപനം തുറന്ന് അല്‍പം കഴിഞ്ഞപ്പോഴായിരുന്നു ദുരന്തം.

കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കിയതായി പോലീസ് പറയുന്നു. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കാരനായതിനാല്‍ വംശീയവെറി മൂത്താണ് അക്രമി കൊല നടത്തിയതെന്ന് സംശയിക്കുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അഭിപ്രയപെട്ടു.

ഷാര്‍ജയില്‍ വര്‍ഷങ്ങളായി ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് നീല്‍. ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് നീല്‍. അവിവാഹിതനാണ്.

comments


 

Other news in this section