Sunday, November 18, 2018

മലയാളി യുവാവിന് ഓസ്ട്രേലിയന്‍ മിഡ് നോര്‍ത്താ കോസ്‌ററ് ഹെല്‍ത്ത് ഇന്നോവേഷന്‍ പുരസ്‌കാരം

Updated on 06-07-2018 at 8:30 am

സിഡ്‌നി: വയനാട്ടില്‍ നിന്നുള്ള ഷിബു ജോണ്‍ കീരിപ്പേലിന് മിഡ് നോര്‍ത്താ കോസ്‌ററ് ഹെല്‍ത്ത് ഇന്നോവേഷന്‍ പുരസ്‌കാരം.ഷിബു കോഫ്‌സ് ഹാര്‍ബര്‍ ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്കര്‍ ആയി കഴിഞ 8 വര്‍ഷങ്ങളായി ജോലി ചെയ്തു വരികയാണ്.

ഡിമെന്‍ഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളേ നൂതനമായ രീതിയില്‍ തിരിച്ചറിയാനുള്ള 2 വര്‍ഷത്തെ പഠനത്തിനാണ് ഷിബുവിനെ ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് ഈ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഷിബുവിന് സമാനമായ പുരസ്‌കാരങ്ങള്‍ ഇതിനു മുന്‍പും ലഭിച്ചിട്ടുണ്ട്.

2017 ലെ ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് റിസര്‍ച്ച് ഇമ്പാക്ട് അവാര്‍ഡും, 2018 ലെ മികച്ച സ്റ്റാഫ് ആയി മിഡ് നോര്‍ത്താ കോസ്‌ററ് ഹെല്‍ത്തും ഷിബുവിനെ തിരഞ്ഞെടുത്തു. കൂടാതെ വേള്‍ഡ് സോഷ്യല്‍ വര്‍ക്കര്‍ ഡേയില്‍, ഓസ്ട്രേലിയന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (AASW) ഷിബുവിന്റെ ഒരു കഥാ സമാഹാരം പബ്ലിഷ് ചെയ്യുകയുമുണ്ടായി.

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

comments


 

Other news in this section