Monday, June 17, 2019

‘മലയാള’ത്തിനു നവ നേതൃത്വം…

Updated on 04-06-2019 at 9:47 am

അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ പ്രസിഡന്റ് എല്‍ദോ ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് അടുത്ത ഒരു വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – മനോജ് മെഴുവേലി, വൈസ് പ്രസിഡന്റ് – വിജയാനന്ദ്. എസ്, സെക്രട്ടറി – അനീഷ്.കെ. ജോയി, ജോയിന്റ് സെക്രട്ടറി – അനില്‍ മാരാമണ്‍, ട്രെഷറര്‍ – ജോജി എബ്രഹാം, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി – ടോബി വര്‍ഗീസ്.

കമ്മിറ്റി അംഗങ്ങളായി ബേബി പെരേപ്പാടന്‍, അജിത് കേശവന്‍, ലോറന്‍സ് കുര്യാക്കോസ്, ബേസില്‍ സ്‌കറിയ, രാജേഷ് ഉണ്ണിത്താന്‍, എല്‍ദോ ജോണ്‍, പ്രിന്‍സ് അങ്കമാലി, പ്രദീപ് ചന്ദ്രന്‍, രാജന്‍ ദേവസ്യ എന്നിവര്‍ ചുമതലയേറ്റു. സെക്രട്ടറി വിജയാനന്ദ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ ലോറന്‍സ് കുര്യാക്കോസ് കണക്കും അവതരിപ്പിച്ചു.

comments


 

Other news in this section