Wednesday, October 18, 2017

മനുഷ്യനെ നരഭോജികളാക്കി മാറ്റുന്ന മയക്കുമരുന്ന് വിപണിയില്‍ വ്യാപകമാവുന്നു

Updated on 13-10-2017 at 9:18 am

 

മനുഷ്യനെ നരഭോജികളാക്കി മാറ്റുന്ന ഫ്ളാക്ക എന്ന മയക്കുമരുന്ന് വിപണിയില്‍ വ്യാപകമാവുന്നു. സിനിമകളില്‍ മാത്രം കണ്ടിരുന്ന ഇത്തരം പ്രവണതകള്‍ യഥാര്‍ത്ഥ ജീവിതങ്ങളിലും സംഭവിക്കുകയാണ്. മനുഷ്യമനസ്സിനെ വരുതിയിലാക്കാന്‍ കഴിയുന്ന ഇത്തരം മരുന്നുകള്‍ ജീവനു ഭീഷണിയാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതിന് ഉപയോക്താക്കളുണ്ട്. ഫ്ളോറിഡയിലാണ് ഇതിന്റെ ഉപയോക്താക്കളില്‍ അധികവും. പുതിയൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഫ്ളാക്ക. ഒരുപക്ഷേ ഇത് നാളെ നമ്മുടെ കൈകളിലെത്താം.

ഇതിന്റെ ഉപയോക്താക്കള്‍ വിചിത്രവും അക്രമപരവുമായ പെരുമാറ്റം ഉണ്ടാക്കുന്നു. ആത്മഹത്യാ പ്രവണത ജനിപ്പിക്കുന്ന സിന്തറ്റിക് കനാബിനോയിഡുകള്‍, കാതിനോണുകള്‍ എന്നിവയുടെ മിശ്രിതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇതു ഉപയോഗിക്കുന്നയാള്‍ പെട്ടെന്ന് അക്രമാസക്തരാവുകയും റോഡില്‍ നഗ്‌നമായി ഓടുകയും മനുഷ്യനെ കൊന്നു തിന്നാന്‍ പ്രേരിതരാവുകയും ചെയ്യുന്നു. ഫ്ളാക്ക എന്ന ലഹരി പദാര്‍ത്ഥത്തിന്റെ സൈഡ് ഇഫക്ട് മൂലമാണ് മനുഷ്യര്‍ സോംബികള്‍ ആകുന്നത്.

ഫ്ളാക്ക തലച്ചോറിനെ ആദ്യം ബാധിക്കുന്നു. പിന്നീട് നഖം, പല്ലുകള്‍ ഇവയ്ക്കു ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ പിടിപെടുന്നു. കൂടാതെ ഫ്ളാക്ക ഉപയോഗിച്ച ആളുടെ ഓര്‍മ്മ നഷ്ടപ്പെടുന്നു. ശരീരത്തില്‍ അള്‍സര്‍ പോലുള്ള മുറിവുകള്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് വിശക്കുമ്പോള്‍ ഇവരുടെ സ്വന്തം ശരീരത്തിലെ മാംസത്തെ ഭക്ഷിക്കും. നരഭോജികളായതുകൊണ്ട് മറ്റു മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡികെ

 

comments


 

Other news in this section