Thursday, April 18, 2019
Latest News
തരൂരിന്റെ പുസ്തകത്തിലെ നായര്‍ വിരുദ്ധ പരാമര്‍ശം: കോടതി നടപടികളിലേക്ക് നീങ്ങി പരാതിക്കാര്‍…    കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി, റെക്കോര്‍ഡ് പങ്കാളിത്തത്തോടെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.    ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..    ന്യൂയോര്‍ക്കില്‍ കത്തീഡ്രല്‍ ആക്രമണ ശ്രമം: കൂടുതല്‍ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യവുമായി ക്രൈസ്തവര്‍…    ഇന്ന് പെസഹാ വ്യാഴം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു.   

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു: ഐറിഷ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഫേസ്ബുക്കിലെ ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുത്തു

Updated on 08-07-2018 at 10:11 am

തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ വന്‍ തരംഗമായ ജി എന്‍ പി സി ഗ്രൂപ്പ് (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിനുകള്‍ക്കെതിരെ എക്സൈസ് കേസ് എടുത്തു.അഡ്മിന്‍ ടി എല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇരുവരും നിലവില്‍ ഒളിവിലാണ്. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്. 18ലക്ഷം അംഗങ്ങളാണ് ജി എന്‍ പി സിയിലുള്ളത്. ജി എന്‍ പി സി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും എക്സൈസ് കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ കൂടാതെ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ഒട്ടനവധി മലയാളികളും ഈ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്.

ഗ്രൂപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ലെന്ന് അഡ്മിന്റേതായി കുറിപ്പും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഏതൊക്കെയാണ് പുതിയ ബ്രാന്‍ഡുകള്‍, എങ്ങനെ മദ്യപിക്കണം, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എന്‍ പി സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റായ ഈ ഗ്രൂപ്പില്‍ 17 ലക്ഷം ആളുകളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്. യാത്ര, മദ്യം, ഭക്ഷണം എന്നിവയെ കുറിച്ചുള്ള അനുഭവങ്ങളും കുറിപ്പുകളും പങ്കുവെയ്ക്കാനുള്ള ഇടമാണ് ജി.എന്‍.പി.സി ഗ്രൂപ്പ്. കേരളത്തിലെ കള്ളുഷാപ്പുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഗ്രൂപ്പിലുണ്ട്. ഭക്ഷണ സാധനങ്ങളുടെ രുചി വൈവിധ്യങ്ങളും മദ്യ ബ്രാന്‍ഡുകളുടെ ലഹരി ചര്‍ച്ചകളും സജീവമായ ഗ്രൂപ്പില്‍ ദിവസവും ആയിരക്കണക്കിന് പോസ്റ്റുകളാണ് വരുന്നത്. നിലവില്‍ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കാറുണ്ട്. 18 മോഡറേറ്റര്‍മാരാണ് ഗ്രൂപ്പിനുള്ളത്.

 

 

 

എ എം

comments


 

Other news in this section