Friday, February 22, 2019

മക്കളെ മെഡിസിന്‍ പഠിപ്പിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍ കണ്ണ് വെക്കുന്നത് ബള്‍ഗേറിയയിലേക്ക് ; 2018 സെപ്തംബര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

Updated on 17-01-2018 at 7:03 am

ഡബ്ലിന്‍: മക്കളെ ഡോക്ടറാക്കാനുള്ള അയര്‍ലണ്ട് മലയാളികളുടെ ആഗ്രഹം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സാക്ഷാത്കരിക്കപ്പെടുന്നതായി അവിടെയെത്തുന്ന മലയാളികളുടെ വന്‍ സാന്നിധ്യം സൂചിപ്പിക്കുന്നു.

ബള്‍ഗേറിയയിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റി കാമ്പസ് അക്ഷരാര്‍ത്ഥത്തില്‍ മലയാളിക്കുട്ടികള്‍ കയ്യടക്കിയിരിക്കുകയാണ്. ഓണാഘോഷപ്പരിപാടികള്‍, കായികമേളകള്‍, ഭക്ഷണമേളകള്‍ എന്നിവയൊക്കെയായി മെഡിക്കല്‍ കാമ്പസ് മലയാളികളുടെ നിറസാന്നിധ്യത്തിലാണ്. കാമ്പസിന്റെ മുക്കിലും മൂലയിലും മലയാളികളാണുള്ളത്. ജര്‍മ്മന്‍ കുട്ടികള്‍ കഴിഞ്ഞാല്‍ കാമ്പസില്‍ മലയാളിക്കുട്ടികളാണ് ഏറെയുള്ളത്.ബള്‍ഗേറിയയിലെ വര്‍ണ്ണ എന്ന ടൂറിസ്റ്റ് നഗരത്തിന്റെ പ്രക്രിതി രമണീയതയും പ്രശസ്തമായ ബീച്ചുകളും അനുകൂലമായ കാലാവസ്ഥയും എല്ലാത്തിനുമുപരി സുരക്ഷിത നഗരമെന്ന ഖ്യാതിയും വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയെ മലയാളികളുടെ പ്രിയങ്കരമാക്കുന്നു. ബള്‍ഗേറിയയില്‍ മറ്റ് യൂണിവേഴ്‌സിറ്റികള്‍ ഉണ്ടെങ്കിലും 90% കുട്ടികളും തിരഞ്ഞെടുക്കുന്നത് റാങ്കിങ്ങില്‍ ഒന്നാമതായ വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയെയാണ്.

അയര്‍ലണ്ടിലെയും യു.കെയിലേയും മലയാളിക്കുട്ടികള്‍ ഇത്തരത്തില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ചേക്കേറാന്‍ കാരണമായത് മലയാളി നടത്തുന്ന Vistamed എന്ന പ്രൊഫഷണല്‍ ഏജന്‍സിയാണ്. മലയാളിക്കുട്ടികളില്‍ പ്രത്യേകിച്ച് വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ 90% കുട്ടികളും Vistamed വഴിയാണ് ബള്‍ഗേറിയയിലെത്തിയത്.

Vistamed എന്ന ഏജന്‍സിയെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയങ്കരമാക്കുവാന്‍ കാരണങ്ങള്‍ ഏറെയാണ്.

എല്ലാ വര്‍ഷവും ലണ്ടനിലും ഡബ്ലിനിലും നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍
പ്രവേശന പരീക്ഷയില്‍ 100% വിജയിക്കുവാന്‍ തയ്യാറാക്കുന്ന പഠന സഹായ പദ്ധതികള്‍
വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഏജന്‍സി
കുട്ടികള്‍ ബള്‍ഗേറിയയില്‍ എത്തി,താമസ സൗകര്യം മുതല്‍ സജീവം ആകുന്നതു വരെ നിരന്തരവും നേരിട്ടുള്ളതുമായ സഹായവും പിന്തുണയും
പഠനം തീരുന്നത് വരെയുള്ള കാലയളവില്‍ വേണ്ട സഹായവും നിര്‍ദ്ദേശങ്ങളും, അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കാന്‍ ബള്‍ഗേറിയയില്‍ ഉള്ള വിദഗ്ദ ടീമിന്റെ സഹായം.
പഠനത്തില്‍ പിന്നിലാകുന്ന കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍
മറ്റ് ഏജന്‍സികളെ അപേക്ഷിച്ച് കുറഞ്ഞ കണ്‍സള്‍ട്ടേഷന്‍ ഫീസ്
ഓണ്‍ലൈന്‍ അപേക്ഷ മുതല്‍ അഡ്മിഷന്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള വിവര സാങ്കേതിക വിദ്യയുടെ സഹായം , ഇവയൊക്കെയാണ് കുട്ടികളെയും മാതാപിതാക്കളെയും Vistamed നെ പ്രിയങ്കരമാക്കുന്നത്. അവരുടെ അഭിപ്രായങ്ങള്‍ വായിക്കുവാന്‍ . www.vistamed.co.uk

യു.കെയെക്കാളും വളരെ കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയയില്‍ പോയി മെഡിസിന് പഠിച്ച് വരാം എന്നുള്ളതാണ് പലരും ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകളെ ആശ്രയിക്കുവാനുള്ള പ്രധാന കാരണം. ഇംഗ്ലീഷ് പ്രധാന മാധ്യമമായി പഠിച്ച് വരുന്നവര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ആശുപത്രികളില്‍ മികച്ച പ്രാവിണ്യത്തോടെ ജോലി ചെയ്യുവാന്‍ സാധിക്കും. ഭക്ഷണം താമസം തുടങ്ങിയ ജീവിത ചിലവുകള്‍ യു.കെയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവുമാണ്. വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നീന്നും 10 മിനിട്ട് നടക്കാനുള്ള ദൂരത്തിലാണ് മലയാളി വിദ്യാര്‍ത്ഥികള്‍ സമൂഹമായി താമസിക്കുന്നത്. ബള്‍ഗേറിയയിലെ മറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗഭാഗ്യം കിട്ടാറില്ല.

2017 ല്‍ വര്‍ണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര ഭക്ഷണ മേളയില്‍ ബള്‍ഗേറിയ, ജര്‍മ്മനി, ഇറാന്‍, സ്‌പെയിന്‍, ജോര്‍ദ്ദാന്‍, മസിഡോണിയ എന്നിവരെ പിന്നിലാക്കി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കേരള ഭക്ഷണത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

വിജയകരമായി പഠനം പൂര്‍ത്തിയാക്കി യു.കെയിലെത്തുന്നവര്‍ക്ക് ബ്രക്‌സിറ്റിന് ശേഷവും PLAB പരീക്ഷ വേണ്ട എന്നതും നേരിട്ട് ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്യാമെന്നതും നേട്ടമാണ്. WHO ലിസ്റ്റില്‍ ഉള്ളതും അന്താരാഷ്ട്ര മെഡിക്കല്‍ ഡയറക്ടറിയില്‍ ഉള്‍പ്പെട്ടവയുമാണ് ഈ യൂണിവേഴ്‌സിറ്റികള്‍ എന്നതിനാല്‍ എല്ലാ വികസിത രാജ്യങ്ങളും ഇവിടുത്തെ കോഴ്‌സുകള്‍ അംഗീകരിച്ചിട്ടുള്ളതാണ്.

2018 സെപ്തംബര്‍ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഇന്ത്യന്‍ പൗരത്വമുള്ള കുട്ടികളുടെ അഡ്മിഷന്‍ നേരത്തെ പൂര്‍ത്തിയാകുന്നതിനാല്‍ താത്പര്യമുള്ളവര്‍ ഉടന്‍ Vistamed മായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.

2018 ല്‍ A Level പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്കും കോഴ്‌സ് നേരത്തെ കഴിഞ്ഞവര്‍ക്കും ഇപ്പോള്‍ Vistamed വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ.ജോഷി ജോസ്
www.vistamed.co.uk
Email : info@vistamed.co.uk
Phone 00442082529797
Mobile 00447404086914
00447737240192 (whatsapp)

 

comments


 

Other news in this section