Sunday, September 15, 2019

ഭ്രൂണഹത്യ നിലപടില്‍ മാറ്റം വരുത്തി ജി 7: ട്രംപിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായെന്ന് വിലയിരുത്തല്‍

Updated on 02-09-2019 at 1:46 pm


ഫ്രാന്‍സ് : ഫ്രാന്‍സില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ ജി 7 ഉച്ചകോടിയില്‍ ഭ്രൂണഹത്യയെ കുറിച്ചുള്ള അനുകൂല നിലപടില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. ഉച്ചകോടിയില്‍ നേതാക്കളുടെ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ നിന്ന് ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിലപാടുകള്‍ പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ജി7 ഉപദേശക സമിതിയുടെ നിര്‍ദ്ദേശമാണ് രാഷ്ട്രത്തലവന്മാര്‍ തള്ളിയത്. ഭ്രൂണഹത്യ മൗലിക അവകാശമാണെന്നും, ലിബറല്‍ ഭ്രൂണഹത്യ നയങ്ങള്‍ പിന്തുടരുന്ന കാനഡ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ഉപദേശക സമിതി പ്രസ്താവന ഇറക്കിയിരുന്നു.

ഭ്രൂണഹത്യയെ ഒരു വൈദ്യശാസ്ത്ര രീതിയായി കാണണമെന്നും, നിയമ ബന്ധിതമായി കാണരുതെന്നുമുളള വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദേശത്തോട് അനുകൂലിക്കുന്ന നിലപാടാണ് ജി 7 ഉപദേശക സമിതി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഔദ്യോകിയ പത്രക്കുറിപ്പില്‍ രാഷ്ട്ര തലവന്മാര്‍ ഈ നിദേശം തെള്ളിയെന്നാണ് വിലയിരുത്തല്‍. ഇതിനെതിരെ ഫെമിനിസ്റ്റ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് മറ്റു നേതാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. യുഎസിനു പുറമെ കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണു ജി 7 അംഗങ്ങള്‍.



ഭ്രൂ

comments


 

Other news in this section