Friday, May 24, 2019

ഭവന, ആരോഗ്യ മേഖലകള്‍ക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് ബജറ്റെന്ന് പ്രതിപക്ഷം; ബജറ്റ് 2019 അവലോകനം ഇങ്ങനെ

Updated on 10-10-2018 at 9:03 am

2018-19 സാമ്പത്തിക വര്‍ഷത്തിലെക്കുള്ള ഐറിഷ് സര്‍കാരിന്റെ ബജറ്റ് ധനമന്ത്രിയായ പാസ്‌ക്കല്‍ ഡോനഹോ ഇന്നലെ ലെയിന്‍സ്റ്റര്‍ ഹൌസില്‍ അവതരിപ്പിച്ചു. മന്ത്രിയായതിന് ശേഷമുള്ള തന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് ഇന്നലെ നടന്നത്. ബജറ്റിനെ സംബന്ധിച്ച് ഇന്നലെ വരെ പുറത്തുവന്ന വാര്‍ത്തകളെ ശരിവയ്ക്കുന്നതായിരുന്നു അവതരിപ്പിക്കപ്പെട്ട ബജറ്റ്. നികുതി വെട്ടിച്ചുരുക്കല്‍, സാമൂഹിക ക്ഷേമവര്‍ധനവ് മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ 1.5 ബില്യണ്‍ യൂറോയുടെ ബജറ്റ് പാക്കേജാണ് മൊത്തത്തിലുള്ളത്. ഫൈന്‍ ഗെയ്ല്‍, ഫിയന ഫെയ്ല്‍ പാര്‍ട്ടികള്‍ ചേര്‍ന്ന കരാര്‍ പ്രകാരമുള്ള മൂന്നാമതെത്തും അവസാനത്തേതുമായ ബജറ്റാണിത്. ബ്രക്‌സിറ്റിന് മുമ്പുള്ള അവസാനത്തെ ബജറ്റാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റാണ് ധനകാര്യ മന്ത്രി ഇന്നലെ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു.

ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍

 

പാര്‍പ്പിടം:

♦ മൊത്തം 2.3 ബില്ല്യന്‍ യൂറോയുടെ പദ്ധതികളാണ് ഭവനമേഖലയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്

♦ പുതുതായി 10,000 ത്തോളം സോഷ്യല്‍ ഹൌസിങ് യൂണിറ്റുകള്‍ ആരംഭിക്കും, ഇതിനായി 1.25 ബില്യണ്‍ വകയിരുത്തി

♦ ഓരോ നഗരങ്ങളിലും അധികമായി 7,000 ഭവനങ്ങള്‍ നിര്‍മ്മിക്കും

♦ ഹൗസിങ് അസിസ്റ്റന്‍സ് പേയ്മെന്റിനായി (എച്ച് എ പി) 121 മില്യണ്‍ യൂറോ വകയിരുത്തി. ഇതിലൂടെ 16,760 പുതിയ വാടക വീടുകള്‍ ലഭ്യമാക്കും. ♦ അടിയന്തിര പാര്‍പ്പിട സൗകര്യത്തിനായി 60 മില്യണ്‍ യൂറോ

♦ ഭവന രഹിതര്‍ക്കായി 30 മില്യണ്‍ യൂറോ

♦ 50,000 യൂറോ വരെ സബ്സിഡി നല്‍കുന്ന പുതിയ ഭവന്‍ സ്‌കീം അവതരിപ്പിക്കും; മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് 6,000 ഭവനങ്ങള്‍ നല്‍കും. മാതാപിതാക്കളില്‍ നിന്ന് സ്വത്ത് വകകള്‍ മക്കള്‍ക്ക് കൈമാറുന്നതിനുള്ള ഇന്‍ഹെരിറ്റന്‍സ് ടാക്‌സ് പരിധി 10,000 യൂറോയില്‍ നിന്ന് 320,000 യൂറോയാക്കി.

ആരോഗ്യം:

♦  ആരോഗ്യമേഖലയിലേക്ക് മൊത്തം ഫണ്ട് 1.05 ബില്യണ്‍ വര്‍ധിപ്പിച്ചു
♦  ടുബാക്കോ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു.
♦  20 സിഗററ്റുകളുള്ള ഒരു പായ്ക്കറ്റിന് എക്സൈസ് ഡ്യൂട്ടി 50 സെന്റ് വര്‍ധിപ്പിച്ചു. സിഗരറ്റ് പായ്ക്കറ്റ് വില 12.70 യൂറോ ആകും.
♦ ജിപി വിസിറ്റ് കാര്‍ഡിനുള്ള ആഴ്ച ശമ്പള പരിധി 25 യൂറോ ഉയര്‍ത്തി. 100,000 പുതിയ സൗജന്യ GP സന്ദര്‍ശന കാര്‍ഡുകള്‍.
♦  70 വയസ്സിനു മുകളിലുള്ള എല്ലാ മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്കും പ്രിസ്‌ക്രിഷന്‍ ചാര്‍ജ്ജ് 2.50 യൂറോയില്‍ നിന്ന് 1.50 യുറോ ആയി കുറച്ചു.
♦  പ്രതിമാസ ഡ്രഗ് പെയ്മെന്റ് സ്‌കീം പരിധി 134 യൂറോയില്‍ നിന്ന് 124 യൂറോ ആയി കുറച്ചു.
♦  മാനസികാരോഗ്യ സേവനത്തിനായി 84 മില്യണ്‍ അധിക ഫണ്ട്

നികുതി:

♦  വരുമാനം 19,874 യൂറോയ്ക്കും 70,004 യൂറോയ്ക്കും ഇടയിലുള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് (USC) 4.75 ശതമാനം എന്ന നിരക്ക് 0.25 ശതമാനം കുറച്ച് മുതല്‍ 4.5 ശതമാനം ആക്കി.

♦  മിനിമം വേതന നിരക്ക് 9.80 യൂറോ ആയി വര്‍ദ്ധിപ്പിച്ചു; PRSI 10 യൂറോ വര്‍ധിപ്പിച്ചു
♦  ഹോം കെയര്‍ ടാക്‌സ് ക്രെഡിറ്റ് 300 യൂറോ വര്‍ധിപ്പിച്ച് 1500 യൂറോ ആക്കി
♦  സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നികുതി 200 യൂറോ വര്‍ധിപ്പിച്ചു 1,350 യൂറോ ആക്കി
♦  പത്ര മാധ്യമങ്ങള്‍, ഡിജിറ്റല്‍ പബ്ലിക്കേഷന്‍ എന്നിവയ്ക്ക് നികുതി 23 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറച്ചു.
♦ സിഗരറ്റ് എക്‌സൈസ് തീരുവ പായ്ക്കറ്റിന് 50 സെന്റ് വര്‍ധിപ്പിച്ചു; അതേസമയം  ആല്‍ക്കഹോളിന് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചില്ല

സാമൂഹ്യ ക്ഷേമം:

♦ 2019 മാര്‍ച്ച് മുതല്‍ എല്ലാ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റും 5 യൂറോ വര്‍ധിക്കും.
♦ ക്രിസ്മസ് ബോണസ് 100 ശതമാനം പുനഃസ്ഥാപിക്കും
♦ പുതിയ പെയ്ഡ് പാരന്റല്‍ ലീവ് സ്‌കീം നവംബര്‍ 2019 മുതല്‍ നിലവില്‍ വരും. ഇതിലൂടെ കുഞ്ഞിന്റെ ആദ്യവര്‍ഷം മാതാവിനും പിതാവിനും രണ്ടാഴ്ച അധിക അവധി എടുക്കാം. ഇത് ഏഴ് ആഴ്ച വരെ ഭാവിയില്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
♦ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് പേയ്‌മെന്റ് ആഴ്ചയില്‍ 2.20 യൂറോയും 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 5.20 യൂറോയും വര്‍ധിപ്പിക്കും. ഇരു വിഭാഗത്തിനും ബാക്ക് ടു സ്‌കൂള്‍ ഇനത്തില്‍ 25 യൂറോയും വര്‍ധിപ്പിച്ചിട്ടുണ്ട്.
♦ ചൈല്‍ഡ് കെയര്‍ സ്‌കീമില്‍ ചേരുന്നതിനുള്ള വരുമാന പരിതി 47,000 യൂറോയില്‍ നിന്ന് 60,000 യൂറോ ആക്കി ഉയര്‍ത്തി

പൊതുചെലവ്:

♦ ബ്രെക്‌സിറ്റ് നടപടികള്‍ക്കായി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും 110 മില്യണ്‍
♦ അടുത്ത വര്‍ഷം 4.2% വളര്‍ച്ചയാണ് ജിഡിപിയില്‍ പ്രതീക്ഷിക്കുന്നത്
♦ 1.5 ബില്യണ്‍ മഴക്കാല ഫണ്ട് വകയിരുത്തി; ഇതുകൂടാതെ പ്രതിവര്‍ഷം 500 മില്യണ്‍ യൂറോ ഖജനാവില്‍ നിന്ന് ചെലവഴിക്കും
♦ നിലവിലുള്ള പൊതു ചെലവുകള്‍ക്കായി 59.2 ബില്യന്‍; ഗാര്‍ഡ സ്റ്റേഷനുകള്‍, സ്‌കൂളുകള്‍ ആശുപത്രികള്‍ എന്നിവയ്ക്കായി അധികമായി 1.4 ബില്യണ്‍.
♦ 320 മില്യന്‍ യൂറോ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിക്ഷേപിക്കും; ഡബ്ലിന്‍, ഷാനന്‍, കോര്‍ക്ക് എന്നീ തുറമുഖങ്ങളില്‍ 587 മില്യന്‍ യൂറോ നിക്ഷേപിക്കും.

വിദ്യാഭ്യാസം:

♦ മൊത്തം 10.8 ബില്ല്യന്‍ വിദ്യാഭ്യാസ വകുപ്പിനായി മാറ്റിവെച്ചു
♦ 2019 ല്‍ സ്‌കൂളുകളില്‍ 1,300 അധിക തസ്തികകള്‍ അനുവദിക്കും.
♦ സ്റ്റാന്‍ഡേര്‍ഡ് ക്യാപ്പിറ്റേഷന്‍ തുക ഒരു വിദ്യാര്‍ത്ഥിക്കും 5 ശതമാനം വര്‍ധിപ്പിച്ചു.
♦ 950 സ്പെഷ്യല്‍ നീഡ്സ് അസിസ്റ്റന്റുമാരെ നിയമിക്കും.
2024 വരെ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിനായി 300 മില്യണ്‍ യൂറോ അധിക ഫണ്ട്

ബിസിനസ്, എന്റര്‍പ്രൈസ്, കോര്‍പ്പറേറ്റ് :

♦ മൊത്തം 950 മില്യണ്‍ യൂറോ വകയിരുത്തി
♦ 12.5% കോര്‍പ്പറേറ്റ് ടാക്‌സ് മാറ്റമില്ലാതെ തുടരും
♦ വിദേശത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് പുതിയ എക്‌സിറ്റ് ടാക്‌സ് (12%) ഏര്‍പ്പെടുത്തി
♦ സ്റ്റാര്‍ട്ട് ആപ്പ് സംരംഭങ്ങള്‍ക്ക് 2021 വരെ നികുതി ഇളവുകള്‍

ഗതാഗതം :

♦ പുതിയ ഗതാഗത സംവിധാങ്ങള്‍ക്കായി 286 മില്യണ്‍ അധിക തുക വകയിരുത്തി
♦ 2019 അവസാനം വരെ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നികുതിയില്‍ ഇളവ്
♦ എല്ലാ ഡീസല്‍ വാഹന രെജിസ്റ്റേഷനും 1 ശതമാനം സര്‍ചാര്‍ജ്ജ്
♦ പ്രാദേശിക റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി 40 മില്യണ്‍

ബ്രെക്‌സിറ്റ് :

♦ ബ്രെക്‌സിറ്റ് നടപടികള്‍ക്കായി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും 110 മില്യണ്‍
♦ ബ്രെക്‌സിറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പ്രതിരോധിക്കാന്‍ 710 മില്യണ്‍
♦ മാനവ മൂലധന സംരംഭങ്ങള്‍ക്കായി 300 മില്യണ്‍ യൂറോ
♦ കാര്‍ഷിക, ഭക്ഷ്യ മേഖലകള്‍ക്കായി 300 മില്യണ്‍ യൂറോ

നിയമ സംവിധാനം:

♦ ഗാര്‍ഡ സേനയ്ക്കായി 60 മില്ല്യണ്‍
♦ 800 അധിക ഗാര്‍ഡകളെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനം
♦ അതിര്‍ത്തി സേനയ്ക്ക് 60 മില്യണ്‍ യൂറോ
♦ പ്രധിരോധ മേഖലയിലെ പുതിയ സുരക്ഷാ സംവിധാങ്ങള്‍ക്കായി 29 മില്യണ്‍
♦ വിദേശ സഹായം 110 മില്യണ്‍ വര്‍ധിപ്പിക്കും

പരിസ്ഥിതി:

♦  കാര്‍ബണ്‍ ടാക്‌സില്‍ വര്ധനവില്ല; പെട്രോള്‍, ഡീസല്‍ വര്‍ധനവും തത്കാലത്തേക്കില്ല
♦ എല്ലാ പുതിയ ഡീസല്‍ വാഹനങ്ങളിലും രജിസ്‌ട്രേഷന്‍ ടാക്‌സില്‍ (VRT) 1 ശതമാനം സര്‍ചാര്‍ജ്
♦  വനങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ 103.5 മില്യണ്‍
♦  മലിനീകരണ സംസ്‌കരണത്തിനായി 70 മില്യണ്‍
♦  2019 അവസാനം വരെ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നികുതിയില്‍ ഇളവ് ഉണ്ടാകും

 

 

 

 

 

 

എ എം

comments


 

Other news in this section