Monday, December 10, 2018

ഭക്തിപൂര്‍വം വിശ്വാസസമൂഹം.’അഭിഷേകാഗ്‌നി 2018′ നു ലിമെറിക്കില്‍ തുടക്കമായി.

Updated on 31-08-2018 at 6:27 pm

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീംനയിക്കുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്.

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കുന്നു.

കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വിശ്വാസത്തില്‍ കൂടുതല്‍ വളരാന്‍ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.റോബിന്‍ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരന്‍ )
ബിജു തോമസ്:
0877650280 (കൈക്കാരന്‍)

വാര്‍ത്ത : റോബിന്‍ ജോസഫ് (പി.ആര്‍.ഒ)

comments


 

Other news in this section