Wednesday, September 19, 2018

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം.

Updated on 15-04-2018 at 9:48 am

ഡബ്ലിന്‍ സീറോ മലബര്‍ സഭ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെനററില്‍ നിന്നും 15 കുട്ടികള്‍ ഏപ്രില്‍ 15 ഞായറാഴ്ച്ച 1 മണിക്ക് St. Brigid’s Church, Blanchardstown, Dublin 15 ല്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം നടത്തപ്പെടുന്നു

തിരുകര്‍മ്മങ്ങള്‍ക്ക്‌സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പരിപാടിയുടെ വിജയത്തിലേക്കായി ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്റര്‍ സെക്രട്ടറി, കൈകാരന്മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേത്രത്വത്തില്‍ വിപുലമായ ഒ രുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് ഭരണിക്കുളങ്ങര അറിയിച്ചു.

comments


 

Other news in this section