Tuesday, October 23, 2018

ബ്രെക്സിറ്റ് കരട് മാര്‍ഗ രേഖ പ്രഖ്യാപിച്ചു

Updated on 01-04-2017 at 9:43 am

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകാനുള്ള ബ്രിട്ടന്റെ ബ്രെക്സിറ്റ് നടപടികളുടെ ഔദ്യോഗിക രീതികള്‍ തുടങ്ങിയതോടെ കരട് മാര്‍ഗരേഖ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് പ്രഖ്യാപിച്ചു. 27 അംഗരാജ്യങ്ങളുടെ അംഗീകാരത്തിനുശേഷം രണ്ടുവര്‍ഷത്തെ ചര്‍ച്ചകള്‍ നടക്കും. വളരെ പ്രയാസകരവും സങ്കീര്‍ണവുമായ ചര്‍ച്ചകളാണ് മുന്നിലുള്ളതെന്നും അതിനാല്‍ എല്ലാ കാര്യങ്ങളിലും സമാന്തരമായി ചര്‍ച്ച നടക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ടസ്‌ക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രതിരോധ മേഖലയില്‍ ബ്രിട്ടന്‍ ഇല്ലെങ്കിലും ഇയുവിന് പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനാകുമെന്ന് ഇയു വിദേശനയ വക്താവ് ബ്രസല്‍സില്‍ പറഞ്ഞു. ഏപ്രില്‍ 29ന് നടക്കുന്ന ഇയു ഉച്ചകോടിയില്‍ മറ്റ് അംഗരാജ്യങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ഈവര്‍ഷം ഡിസംബറോടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പാര്‍ലമെന്റിലെ വിവിധ നടപടികള്‍ക്കുശേഷം 2018ല്‍ ഇയു പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തും. 2018 ഒക്ടോബറില്‍ വിടുതല്‍ ധാരണാ പത്രത്തിന്റെ അവസാന രൂപം തയ്യാറാവുകയും യൂറോപ്യന്‍ യൂണിയന്റെ അംഗീകാരവും കൂടി ലഭിച്ചാല്‍ 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ ഇയുവിനോട് വിട പറയും.

comments


 

Other news in this section