Wednesday, November 20, 2019

ബ്രില്യന്റ് ബ്രെയിന്‍സ്

Updated on 05-11-2019 at 6:46 pm

പ്രിയ സുഹൃത്തുക്കളെ,
എന്റെ മലയാളം അഭിമാനപുരസ്‌കരം അവതരിപ്പിക്കുന്ന ബ്രില്യന്റ് ബ്രെയിന്‍സ് എന്ന ക്വിസ് മത്സരം ഈ വരുന്ന നവംബര്‍ 30 ന്(ശനിയാഴ്ച) വില്യംസ്ടൗണ്‍ യൂത്ത് സെന്ററില്‍ വെച്ചു നടത്തപ്പെടുന്ന വിവരം നിങ്ങളെ ഏവരെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഉച്ചക്ക് 1.30മുതല്‍ 4.30വരെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന പോലെ ജൂനിയേര്‍സ്,സീനിയേഴ്‌സ്,സൂപ്പര്‍ സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ നടത്തപ്പെടുന്ന ക്വിസ് മത്സരത്തില്‍ വാട്ടര്‍ഫോര്‍ഡ്,ടിപ്പററി,കില്‍ക്കെനി എന്നീ കൗണ്ടികളില്‍ നിന്നുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ഇത് മൂന്നാം തവണയാണ് എന്റെ മലയാളം കുട്ടികള്‍ക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും,വിജയം കൈവരിക്കുന്നതിനുമുള്ള അറിവും ആത്മവിശ്വാസവും നല്‍കുക എന്നതാണ് നമ്മള്‍ ലക്ഷ്യമിടുന്നത്.അതാത് പ്രായ വിഭാഗത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ അടങ്ങുന്നതാണ് ഒരു ടീം. കേരളം,ഇന്ത്യ,വേള്‍ഡ്,സ്‌പോര്‍ട്‌സ് എന്നിവയെ ആസ്പദമാക്കി ചോദ്യങ്ങളുമായി ക്വിസ് മാസ്റ്റേഴ്‌സ് തയ്യാറായിക്കഴിഞ്ഞു. റാപിഡ് റൗണ്ട്, വിഷ്വല്‍ റൗണ്ട് തുടങ്ങിയവ ബ്രില്യന്റ് ബ്രെയിന്‍സിന്റെ മാറ്റ് കൂട്ടുന്നു.

മറക്കരുത് രെജിസ്‌ട്രേഷന്റെ അവസാന തീയതി നവംബര്‍ 20 ആണ്. കുട്ടികളുടെ അറിവുകളിലേക്ക് നമുക്ക് കടന്നു ചെല്ലാം

എന്റെ മലയാളം


comments


 

Other news in this section