Monday, June 17, 2019

ബ്യൂമൗണ്ട് കുര്‍ബാന സെന്ററില്‍ തിരുസന്നിധിയില്‍ മൂന്നാം ഞായറാഴ്ചകളില്‍

Updated on 17-05-2019 at 9:38 am

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്യൂമൗണ്ട് ഹോളി ഫാമിലി കുര്‍ബാന സെന്ററില്‍ മെയ് 19 ഞായറാഴ്ച മുതല്‍ ‘തിരുസന്നിധിയില്‍’ ആരംഭിക്കുന്നു. ബ്യൂമൗണ്ട് ആര്‍ട്ടെയിനിലെ സെന്റ്. ജോണ്‍ വിയാനി ദേവാലയത്തില്‍ വൈകിട്ട് 5 മണി മുതല്‍ 7 മണിവരെ വിശുദ്ധ കുര്‍ബാനയും ആരാധനയുമായാണു ‘തിരുസന്നിധിയില്‍’ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് എല്ലാ മൂന്നാം ഞായറാഴ്ചയും വൈകിട്ട് 5 മുതല്‍ 7 വരെ തിരുസന്നിധിയില്‍’ ഉണ്ടായിര്‍ക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ റവ. ഫാ. റോയ് വട്ടകാട്ട് അറിയിച്ചു.

‘തിരുസന്നിധിയില്‍’ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്:
Saint John Vianney Church
95 Ardlea Rd, Beaumont, Artane, Co. Dublin, 5
(01) 847 4123

https://g.co/kgs/wJU9k4

comments


 

Other news in this section