Monday, June 17, 2019

ബോയിങ് 737 മാക്‌സ് നു പകരം ഡ്രീം ലൈനര്‍ സര്‍വീസ് നടത്തുമെന്ന് നോര്‍വീജിയന്‍ എയര്‍

Updated on 14-03-2019 at 10:02 am

ഡബ്ലിന്‍: എത്യോപ്യന്‍ വിമാന അപകടത്തെ തടുര്‍ന്ന് അയര്‍ലന്‍ഡ് വ്യോമയാന മന്ത്രാലയം ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ നിരോധിച്ചതോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കപ്പെട്ട നോര്‍വീജിയന്‍ എയറിന്റെ മാക്‌സ് വിമാനങ്ങള്‍ക്ക് പകരം ഡ്രീം ലൈനര്‍ രംഗത്ത് ഇറക്കുന്നു. ഡ്രീം ലൈനര്‍ ബോയിങ് 787-9 വിമാനങ്ങള്‍ ആയിരിക്കും സര്‍വീസ് നടത്തുക. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോര്‍വീജിയന്‍ എയറിന്റെ ഡബ്ലിന്‍-യു.എസ് യാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് റീഫണ്ടിങ് അല്ലെങ്കില്‍ റീബുക്കിങ് സൗകര്യങ്ങളും ഈ എയര്‍ലൈന്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു.

നോര്‍വീജിയന്‍ എയറിന്റെ ട്രാന്‍സ് അറ്റ്‌ലാന്റിക് യാത്രകള്‍ക്ക് ബോയിങ് 737 മാക്‌സ് ശ്രേണിയിലുള്ള വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. യൂറോപ്യന്‍ വ്യോമ സുരക്ഷാ ഏജന്‍സിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ സര്‍വീസ് നടത്താന്‍ കഴിയില്ല.

എത്യോപ്യന്‍ വിമാന അപകടത്തെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ ബോയിങ് 737 വിമാനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി യൂറോപ്പിന്റെ വ്യോമാതിര്‍ത്തിയില്‍ ബോയിങ് 737 നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും പുറത്തുവിട്ടു. നെയ്‌റോബിയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണ് 157 ആളുകള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നടപടി കൈക്കൊണ്ടത്.

ഡികെ

comments


 

Other news in this section