Wednesday, September 19, 2018
Latest News
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി    പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം    ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടും യുകെയും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ 310 മൈല്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ ബ്രെക്‌സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനകളാണ് ദിവസവും ഈ അതിര്‍ത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലയില്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായതിനാല്‍ ഇത് പ്രത്യേക പരിശോധനകള്‍ക്കും വിധേയമാകാറില്ല. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാര്‍ഡ് ബോര്‍ഡര്‍ ബ്രെക്‌സിറ്റിനെ പലരും എതിര്‍ക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്‌സ് പ്‌ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല. അതേസമയം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്‌ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്‌ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്‌ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്‌ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എ എം    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍   

ബഹിരാകാശത്തെത്തിയ ആദ്യ ഫ്രഞ്ച് പൂച്ചക്ക് സ്മാരകമൊരുങ്ങുന്നു

Updated on 13-11-2017 at 6:57 am

 

ലോകത്ത് ആദ്യമായി ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തീകരിച്ച പൂച്ചയുടെ പ്രതിമ നിര്‍മിക്കാനുള്ള ഒരുക്കം വിജയിച്ച സന്തോഷത്തിലാണ് ഫ്രീലാന്‍സ് ക്രിയേറ്റിവ് ഡയറക്ടറായ മാത്യു സര്‍ജ് ഗെ. 1963ല്‍ ഫ്രാന്‍സ് ബഹിരാകാശത്തേക്ക് അയച്ച ‘ഫെലിസൈറ്റ’ യെന്ന പൂച്ചയുടെ വെങ്കലപ്രതിമയാണ് ലണ്ടനില്‍ താമസമാക്കിയ സര്‍ജ് ഗെയുടെ മുന്നൊരുക്കത്തില്‍ യാഥാര്‍ഥ്യമാവുന്നത്. ഫ്രാന്‍സിലാണ് പ്രതിമനിര്‍മിക്കുന്നത്. സെര്‍ജിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിലെ സന്നദ്ധ സംഘം നടത്തിയ ധനസമാഹരണ കാമ്പയിനിലൂടെ ലഭിച്ച തുകകൊണ്ടാണ് ഈ പൂച്ചയുടെ വെങ്കല പ്രതിമ നിര്‍മിക്കാനൊരുങ്ങുന്നത്. 24,000 പൗണ്ട് (ഏകദേശം 20 ലക്ഷം) സമാഹരിക്കാനായതായി കാമ്പയിന്‍ വക്താവ് അറിയിച്ചു.

1963ല്‍ വാരോണിക് എ.ജി 1 എന്ന പേടകത്തിലാണ് ഫ്രാന്‍സ് ‘ഫെലിസൈറ്റ’യെന്ന പൂച്ചയെ ബഹിരാകാശത്തേക്ക് അയച്ചത്. ഭൂമിയില്‍നിന്ന് 157 കിലോമീറ്ററോളം മുകളിലാണ് പൂച്ചയെ ഇറക്കിയത്. 15 മിനിറ്റിനുശേഷം ഭൂമിയിലേക്ക് പാരച്യൂട്ട് വഴി സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. മൂന്ന് മാസത്തോളം ഫ്രഞ്ച് ബഹിരാകാശ പരീക്ഷണശാലയില്‍ പൂച്ചയെ പഠനത്തിന് വിധേയമാക്കുകയും ചെയ്തു. ഈ പൂച്ചക്ക് പിന്നാലെ നിരവധി രാജ്യങ്ങള്‍ ആള്‍ക്കുരങ്ങുകളെയും നായ്ക്കളെയും കുരങ്ങുകളെയും ബഹിരാകാശത്തേക്ക് അയക്കുകയുണ്ടായി.

സോവിയറ്റ് യൂനിയനാണ് ആദ്യമായി ബഹിരാകാശത്തേക്ക് മൃഗത്തെ പരീക്ഷണാര്‍ഥം അയക്കുന്നത്. 1957 ലാണ് സ്പുട്‌നിക് 2 എന്ന പേടകത്തില്‍ ലെയ്ക എന്ന നായെ അയച്ചത്. അല്‍പനേരം ബഹിരാകാശത്ത് കഴിഞ്ഞെങ്കിലും അധികം വൈകാതെ ലെയ്ക ഇഹലോകവാസം വെടിഞ്ഞു.

1961 നവംബര്‍ 29ന് അമേരിക്ക നാസയുടെ നേതൃത്വത്തില്‍ ആള്‍ക്കുരങ്ങിനെയും ബഹിരാകാശത്തേക്ക് അയക്കുകയുണ്ടായി.ഈ പദ്ധതിക്ക് ഇറങ്ങിപ്പുറപ്പെടാനുണ്ടായ കരണം സെര്‍ജ് പറയുന്നു.” ആറു മാസം മുമ്പാണ് സംഭവം. ഒരു ചായക്കടയില്‍ ഇരിക്കവെ കൈതുടക്കാനുള്ള തൂവാലയില്‍ ആദ്യമായി ബഹിരാകാശയാത്ര നടത്തിയ പൂച്ചയുടെ അമ്പതാം വാര്‍ഷികത്തെക്കുറിച്ചുള്ള കുറിപ്പു കണ്ടു. അതില്‍ ”ഫെലിസൈറ്റ’യുടെ’ പേരുപോലുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂനിയന്‍ ബഹിരാകാശത്തേക്ക് അയച്ച പൂച്ചയായിരുന്നു അതിലുണ്ടായത്. എങ്ങനെയാണ് ”ഫെലിസൈറ്റ’യെ’ ലോകം മറന്നതെന്ന് ആ നിമിഷം എന്നെ ചിന്തിപ്പിച്ചു. ലോകം മറന്നവള്‍ക്കായി ഒരു സ്മാരകം നിര്‍മിക്കാന്‍ അങ്ങനെയാണ് ഇറങ്ങിപ്പുറപ്പെടുന്നത്. ഈ ഉദ്യമത്തിന് മികച്ച പിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്”.

 

ഡികെ

 

comments


 

Other news in this section