Wednesday, May 24, 2017

ബസ് ഏറാന്‍ സമരം പരിഹരിക്കപ്പെടാന്‍ സാധ്യത: വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്‍ ഇടപെട്ടു

Updated on 17-02-2017 at 8:22 am

ഡബ്ലിന്‍: ഫെബ്രുവരി ഇരുപതോടെ വേതന വ്യവസ്ഥ വെട്ടിക്കുറക്കുന്ന ദിവസം സര്‍വീസുകള്‍ നിര്‍ത്തലാക്കി സമരം നടത്താനിരുന്ന ബസ് ഏറാന്‍ തീരുമാനം മാറ്റിവയ്ക്കാന്‍ സാധ്യത തെളിഞ്ഞു. പ്രശ്‌നത്തില്‍ വര്‍ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്‍ ഇടപെട്ടതോടെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ്. ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നടപടി ഇതോടൊപ്പം മാറ്റി വെയ്ക്കാനും ബസ് മാനേജ്മെന്റിനോട് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ന് ആരംഭിക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തുടരുമെന്നറിയുന്നു. ഒന്നിലധികം ഗ്രൂപ്പുകള്‍ മദ്ധ്യസ്ഥത വഹിച്ച ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ജീവനക്കാരുടെ പക്ഷം. നഷ്ടത്തിലോടുന്ന ബസ് എറാനെ സഹായിക്കാന്‍ രണ്ടാമതൊരു സ്ഥാപനം പങ്കാളിത്തം വഹിച്ചാലും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

ബസ് ജീവനക്കാരോടൊപ്പം യൂണിയനിലെ തന്നെ റയില്‍വേ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചത് ഗതാഗതം പരിപൂര്‍ണ സ്തംഭനത്തിന് ഇടയാക്കുമെന്ന തിരിച്ചറിവ് പ്രശ്‌ന പരിഹാരത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ അനിശിതകാല സമരം ആരംഭിച്ചാല്‍ ഇതിനോടൊപ്പം ഐറിഷ് റയില്‍ ഡിപ്പോയും പ്രവര്‍ത്തനരഹിതമാകും. ഗാല്‍വേ, ലീമെറിക്, സിലിഹോ, ട്രോലി, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളെ ഇതോടെ സമരം പൂര്‍ണമായും ബാധിക്കും. ഇതിനൊരു പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എ എം

comments


 

Other news in this section