Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

ബംഗ്ലാദേശില്‍ രാസവസ്തു സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം; 69 മരണം

Updated on 21-02-2019 at 10:37 am

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ധാക്കയിലെ പ്രസിദ്ധമായ ചൗക്ബസാറിലെ രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലാണ് ഇന്നലെ വൈകീട്ടോടെ തീപിടുത്തമുണ്ടായത്. കെട്ടിടം അപ്പാര്‍ട്ട്‌മെന്റായും പ്രവര്‍ത്തിക്കുന്നതാണ് മരണസംഖ്യ ഉയര്‍ന്നതെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഇടുങ്ങിയ വഴികളില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ നിരവധിയാളുകള്‍ അപകട സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 45ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അതേസമയം, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ബംഗ്ലാദേശ് അഗ്‌നിശമന സേനാ വിഭാഗം മേധാവി അലി അഹമ്മദ് വ്യക്തമാക്കി. കെമിക്കല്‍ പ്ലാന്റില്‍ നിന്നും ഞൊടിയിടയിലാണ് തീ പടര്‍ന്നതോടെയാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. അപകട സ്ഥലത്തിനടുത്ത് സമീപത്ത് നടന്നിരുന്ന വിവാഹസല്‍ക്കാരം ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്.

പരിക്കേറ്റ 4 പേരുടെ നില അതീവ ഗുരുതരമാണ്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന നാല് കെട്ടിടങ്ങളാണ് നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങിയത്. ചെറു ധാന്യങ്ങളും ബോഡി സ്‌പ്രേയും സൂക്ഷിച്ചിരുന്ന കെട്ടിടവും തീപ്പിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്.

comments


 

Other news in this section